AI girlfriend

ബന്ധുവായ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച 49 കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: അയൽവാസിയും അകന്ന ബന്ധുവുമായ ഒൻപത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ നാൽപതുകാരനെ സ്വരൂപ് നഗർ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ കുടുംബത്തിന്റെ ഫ്ലാറ്റിന് സമീപം കഴിഞ്ഞ ഏഴ് മാസമായി താമസിച്ചുവരികയായിരുന്ന പ്രതിയാണ് പിടിയിലായത്. മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഉറങ്ങിക്കിടക്കുമ്പോൾ രഹസ്യമായി തന്റെ മുറിയിലേക്ക് എടുത്തുകൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ജോലി ആവശ്യത്തിനായി ഏഴ് മാസം മുൻപാണ് പ്രതി സ്വന്തം ഗ്രാമത്തിൽ നിന്ന് ഡൽഹിയിലെത്തിയത്. തുടർന്ന് പെൺകുട്ടിയുടെ കുടുംബമാണ് ഇയാൾക്ക് സ്വന്തം ഫ്ലാറ്റിന് തൊട്ടടുത്ത് മുറി എടുത്തു നൽകുകയും ബിസിനസിൽ പങ്കാളിയാക്കുകയും ചെയ്തത്. കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ഇയാൾക്ക് ഇവരുടെ വീട്ടിൽ എപ്പോൾ വേണമെങ്കിലും വരാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി, കുട്ടി ഉറങ്ങിക്കിടക്കുന്നത് കണ്ടപ്പോൾ വീട്ടുകാരറിയാതെ സ്വന്തം മുറിയിലേക്ക് എടുത്തുകൊണ്ടുപോയി പീഡിപ്പിച്ചു. ഇതിനിടെ പെൺകുട്ടിയുടെ അനിയത്തി മുറിയിലെത്തുകയും സംഭവം കണ്ട് അമ്മയോട് പറയുകയുമായിരുന്നു. വിവരമറിഞ്ഞ കുടുംബം ഉടൻ തന്നെ പോലീസിൽ പരാതി നൽകി.

കുടുംബത്തിന്റെ പരാതിയിൽ സ്വരൂപ് നഗർ പോലീസ് തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നിവയ്ക്ക് പുറമെ പോക്സോ (POCSO) നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം വിദഗ്ധ കൗൺസിലിങ് നൽകിയതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *