കരുവാറ്റയിലെ വയോധികന്റെ കൊല പാതകത്തിൽ കുറ്റാ രോപിതരായ പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി.
ആലപ്പുഴ : കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ പ്രതികളുടെ ഹർജി ഹൈക്കോടതി തള്ളി പൊലീസിൻ്റെ അകമ്പടിയിൽ പ്രതികളായ കുട്ടികളെ എത്തിച്ച് തെളിവെടുക്കാമെന്ന് കോടതി ഉത്തരവിട്ടു.
കുട്ടികളെ തെളിവെടുപ്പിന്റെ ഭാഗമായി കസ്റ്റഡിയിൽവിട്ടുകൊണ്ട് ജുവനൈൽ ജസ്റ്റിസ് ബോർഡ് പുറപ്പെടുവിട്ട ഉത്തരവിനെതിരെയാണ് പ്രതികളും രക്ഷിതാക്കളും ഹർജി നൽകിയത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി പൊലീസിൻ്റെ അകമ്പടിയിൽ കുട്ടികളെ എത്തിച്ച് തെളിവെടുക്കാമെന്നും ഉത്തരവിട്ടു.
കുട്ടികളെ തെളിവെടുപ്പിന്റെ ഭാഗമായി കസ്റ്റഡിയിൽവിട്ടുകൊണ്ട് ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവിട്ടിരുന്നു. പ്രായപൂർത്തിയാകാത്തവർ മാത്രം കുറ്റാരോപിതരാകുന്ന കേസിൽ കസ്റ്റഡിയിൽ വിടുന്നത് ഇന്ത്യയുടെ നിയമ ചരിത്രത്തിൽ അപൂർവവും കേരള നിയമ ചരിത്രത്തിൽ ആദ്യവുമായ നടപടിയായിരുന്നു.
ഇതിലാണ് രക്ഷിതാക്കൾ ഹർജി നൽകിയത്. ആഗസ്ത് 17നാണ് അമ്പലപ്പുഴ സ്വദേശി ശിവൻകുട്ടി ചെട്ടിയാരെ (67) വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. അന്വേഷണത്തിലാണ് ശിവൻകുട്ടിയുടെ കൊച്ചുമകളായ 13കാരിയാണ് കൊലയ്ക്കുപിന്നിലെന്ന് കണ്ടെത്തിയത്.

