പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ ഇടത് എംപിമാർക്ക് നേരെ ക്രൂരമർദനം
ന്യൂഡെൽഹി:മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ നടത്തിയ പ്രതിഷേധ മാർച്ചിനിടെ ഇടത് എംപിമാർക്ക് നേരെ ക്രൂരമർദന.കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായ എ.എ റഹീം, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ, വി. ശിവദാസൻ എന്നീ നാല് എംപിമാരെ പോലീസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു.സമരം ചെയ്ത എംപിമാരെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിലേക്ക് കയറ്റിയത്. പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി ഉൾപ്പെടെയുള്ള ഇന്ത്യാ കൂട്ടായ്‌മയിലെ ഇരുന്നൂറോളം എംപിമാരും പ്രവർത്തകരുമടക്കം ആയിരക്കണക്കിനാളുകൾ പ്രതിഷേധം തുടരുകയാണ്. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന് പ്രതിപക്ഷ എംപിമാർ പ്രഖ്യാപിച്ചു.

