AI girlfriend

ജൂതപ്പള്ളി തീവെച്ച കേസ് ; പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി.

ഗൂഢാലോചനയെക്കുറിച്ചും വിദേശ ബന്ധങ്ങളെക്കുറിച്ചും തീവ്രവാദ സ്വഭാവമുള്ള മറ്റ് ഇടപെടലുകളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തും

കൊച്ചി:എറണാകുളം ജൂതപ്പള്ളിക്ക് തീവെച്ച കേസിലെ പ്രതി എബിൻ പോളിനെതിരെ യുഎപിഎ ചുമത്തി. കേസ് എൻഐ ഏറ്റെടുത്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.ജൂതപ്പള്ളിക്ക് തീവെച്ച സംഭവത്തിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളും സമാനമായ മറ്റു ആക്രമണങ്ങളും കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.

ഫോർട്ട് കൊച്ചിയിലും മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിലും നടന്ന തീവെപ്പ് ശ്രമങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് യുഎപിഎ ചുമത്താൻ പൊലീസ് തീരുമാനിച്ചത്
എബിൻ പോളിനെതിരെ മറ്റ് മൂന്ന് കേസുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അമ്പലംപടിയിലെ ഒരു വീട്ടിൽ രണ്ടുതവണ പെട്രോൾ ഒഴിച്ച് തീവെക്കാൻ ശ്രമിച്ച സംഭവവും വാളകം മേക്കടമ്പിലെ യൂസ്ഡ് കാർ ഷോറൂമിന് തീവെക്കാൻ ശ്രമിച്ച സംഭവവും ഇതിൽ ഉൾപ്പെടുന്നു.

തീവെപ്പ് കേസിൽ അറസ്റ്റിലായതിനു പിന്നാലെ പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മറ്റ് സംഭവങ്ങളിലും ഇയാളുടെ പങ്ക് പൊലീസ് പരിശോധിച്ചത്. ഈ കേസുകളിൽ അന്വേഷണം തുടരുകയാണ്. ആക്രമണത്തിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. സംഭവുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ചും വിദേശ ബന്ധങ്ങളെക്കുറിച്ചും തീവ്രവാദ സ്വഭാവമുള്ള മറ്റ് ഇടപെടലുകളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണ നടത്തിവരികയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ്

Leave a Reply

Your email address will not be published. Required fields are marked *