ജയിൽ ചാടാൻ ഗോവിന്ദഛാമി നടത്തിയുത് കൃത്യമായ ആസൂത്രണം. ഗ്രില്ലിൽ ഉപ്പു തേച്ചു ഗ്രിൽ പൊട്ടിച്ചു . കൂടുതൽ വിവരം പുറത്ത്.

കണ്ണൂർ :ജയിൽ ചാട്ടത്തിന് ഗോവിന്ദ സ്വാമി നടത്തിയത് ദിവസങ്ങൾക്ക് മുമ്പുള്ള
ആ സൂത്രണം
കൃത്യമായ ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്.മതില്‍ ചാടുന്നതിന് 20ദിവസം മുന്‍പെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ നിതിന്‍ രാജ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഇപ്പോഴിതാ ആ തയ്യാറെടുപ്പുകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വരുന്നത്. മതില്‍ ചാടുന്നതിന് വേണ്ടി ഗോവിന്ദച്ചാമി ശരീരഭാരംകുറച്ചിരുന്നു.

ഒരുകൈമാത്രമുളള ഗോവിന്ദച്ചാമി ഏഴരമീറ്റർ ഉയരമുള്ള മതിൽചാടുന്നതിന് വേണ്ട ഒരുക്കങ്ങളെല്ലാം നേരത്തെ നടത്തിയിരുന്നു. ശരീരഭാരം കുറക്കുന്നതിന് ചപ്പാത്തിമാത്രമായിരുന്നു കുറച്ച്ദിവസങ്ങളായുള്ള ഭക്ഷണം. അതീവ സുരക്ഷ ബ്ലോക്കിന്റെ ഗ്രിൽ ആദ്യം കട്ടുചെയ്തു.ഇതിനായി ഗ്രിൽ ഉപ്പ് വെച്ച് നേരത്തെ തുരുമ്പിപ്പിച്ചു. ഒരു കമ്പിമാത്രം മുറിച്ച് അതിനുള്ളിലൂടെയാണ് പുറത്ത് ചാടിയത്.പുലർച്ച 3.30ഓടെ ജയിലിനുള്ളിൽ നിരീക്ഷണം നടത്തി. ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ കൂട്ടിക്കെട്ടി കയറുണ്ടാക്കുകയും ചെയ്തു.ഇത് ഉപയോഗിച്ചാണ് ഏഴരമീറ്റർ ഉയരമുള്ള മതിൽ ചാടിയത്. അലക്ക് കല്ലിൽ കയറി പുറത്തേക്ക് ചാടിയത്.പുറത്തിറങ്ങിയാൽ എങ്ങനെ നീങ്ങണമെന്നതും കൃത്യമായി ആസൂത്രണം ചെയ്തു.ഇതിനായി ജയിൽ ഡ്രസ് മാറുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *