നാർക്കോട്ടിക് ജിഹാദ് അച്ചൻ വരാത്തത് ഗോവിന്ദ ച്ചാമിയുടെ പേര് മുഹമ്മദ് കുട്ടിയോ നാദിർഷായോ ആവാത്തത് കൊണ്ട് … നടൻ വിനായകൻ
കൊ ച്ചി: നടൻ വിനായകൻ്റെ വിവാദ പോസ്റ്റ് വീണ്ടും. നാർക്കോട്ടിക്ക് ജിഹാദ് അച്ചൻ ഗോവിന്ദച്ചാമിയുടെ പേര് മുഹമദ്കുട്ടിയാവാത്തത് കൊണ്ടാണ് രംഗത്ത് വരാത്തത് എന്ന പരിഹാസം കലർന്ന പോസ്റ്റിൽ ബലാത്സം- കൊലക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ചാർളി തോമസ് എന്ന് പരാമർശിച്ചതാണ് പരിഹാസത്തിന് കാരണം
ഗോവിന്ദച്ചാമിയുടെ പേര് ചാർളി തോമസ് എന്നായത് ഭാഗ്യമാണെന്നും പകരം മുഹമ്മദ് കുട്ടി എന്നോ നസറുദ്ദീൻ ഷാ എന്നോ ആയിരുന്നെങ്കിൽ നാർക്കോട്ടിക് ജിഹാദ് അച്ചൻ പുതിയ ജിഹാദുമായി വരുമായിരുന്നുവെന്നും വിനായകന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടന്റെ പ്രതികരണം.

പോസ്റ്റിൻ്റെ പൂർണ്ണ രൂപം
ചത്തു പോയ
ക്രിമിനൽ വക്കീൽ
ഗോവിന്ദാച്ചാമിയുടെ
വക്കാലത്ത്
എടുക്കാൻ
പണം
തന്നത് ആരാണെന്നു പറഞ്ഞിട്ടില്ല
സ്വർഗത്തിലോ,
നരകത്തിലേ,
ഭൂമിയിലോ
ഇരുന്ന്
ക്രിമിനൽ വക്കീൽ
ആ പേര് പറഞ്ഞിട്ടില്ല.
ഭാഗ്യം
ഗോവിന്ദച്ചാമിയുടെ
പേര്
ചാർളി തോമസ്
എന്നായത്.
ഇതിനു പകരം
ഗോവിന്ദച്ചാമിയുടെ
പുതിയ പേര്
മുഹമ്മദ് കുട്ടി
എന്നോ
നസറുദ്ദീൻ ഷാ
എന്നോ
ആയിരുന്നെങ്കിൽ
നാർക്കോട്ടിക് ജിഹാദ് അച്ചൻ
പുതിയ ജിഹാദുമായി വരുമായിരുന്നു.
ജയിൽ ജിഹാദ്, ക്രൈം ജിഹാദ്, ബ്ലാ ജിഹാദ്…
കർത്താവേ,
നാർക്കോട്ടിക് ജിഹാദ് അച്ചനേയും
ഗോവിന്ദച്ചാമിയെന്ന
ചാർളി തോമസിനേയും
ക്രിമിനൽ വക്കീലായ
ആളൂരിനെയും…..
അയാളുടെ അമ്മയേയും ഉണ്ടെങ്കിൽ അയാളുടെ ഭാര്യയേയും മകളേയും പേരമകളേയും കാത്തോളണേ…

