കന്യാസ്ത്രീകളുടെ അറസ്റ്റ് ;കോടതിയിൽ ബജ്റംഗ്ദൾ നേതാവ് മൊഴി നൽകാൻ നിർബന്ധിച്ചു.

ന്യൂഡൽഹി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുമായി ഒപ്പമുണ്ടായിരുന്ന യുവതി. കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചു. ബജ്‌റംഗ്ദൾ നേതാവ് ജ്യോതി ശർമ മർദിച്ചു, ഭീഷണിപ്പെടുത്തി. ബജ്‌റംഗ്ദൾ പറഞ്ഞത് പ്രകാരമാണ് പൊലീസ് കേസെടുത്തത് എന്നും യുവതി പറഞ്ഞു. ‘ഇന്ത്യൻ എക്‌സ്പ്രസ്’ ആണ് 21 കാരിയായ ആദിവാസി യുവതിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചത്.
മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാൻസിസ്, സുഖ്മാൻ മാണ്ഡവി എന്നിവരെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാദേശിക ബജ്‌റംഗ്ദൾ നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. നാരായൺപൂരിൽ നിന്നുള്ള മൂന്ന് ആദിവാസി യുവതികളെ മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. ഇവരിൽ ഒരാളാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
കേസ് കോടതിയുടെ പരിഗണനയിലായതിനാൽ യുവതിയുടെ വെളിപ്പെടുത്തലിൽ പ്രതികരിക്കാൻ ഛത്തീസ്ഗഡ് ഡിജിപി അരുൺകുമാർ ഗൗതം തയ്യാറായില്ല. അഞ്ച് ദിവസം ദുർഗിലെ ഷെൽട്ടർ ഹോമിൽ കഴിഞ്ഞ യുവതി ബുധനാഴ്ചയാണ് നാരായൺപൂരിലെ വീട്ടിൽ തിരിച്ചെത്തിയത്. കന്യാസ്ത്രീകൾ നിരപരാധികളാണെന്നും അവരെ ഉടൻ വിട്ടയക്കണമെന്നും യുവതി പറഞ്ഞു.
താൻ സ്വന്തം ഇഷ്ടപ്രകാരം മാതാപിതാക്കളുടെ അനുമതിയോടെയാണ് കന്യാസ്ത്രീകളുടെ കൂടെ പോയത്. ദുർഗിലെ റെയിൽവേ പൊലീസ് തന്റെ മൊഴി രേഖപ്പെടുത്താൻ പോലും തയ്യാറായില്ല. ബജ്‌റംഗ്ദൾ പ്രവർത്തകർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആർ തയ്യാറാക്കിയത്.

കേസ് കോടതിയുടെ പരിഗണനയിലായതിനാൽ യുവതിയുടെ വെളിപ്പെടുത്തലിൽ പ്രതികരിക്കാൻ ഛത്തീസ്ഗഡ് ഡിജിപി അരുൺകുമാർ ഗൗതം തയ്യാറായില്ല. അഞ്ച് ദിവസം ദുർഗിലെ ഷെൽട്ടർ ഹോമിൽ കഴിഞ്ഞ യുവതി ബുധനാഴ്ചയാണ് നാരായൺപൂരിലെ വീട്ടിൽ തിരിച്ചെത്തിയത്. കന്യാസ്ത്രീകൾ നിരപരാധികളാണെന്നും അവരെ ഉടൻ വിട്ടയക്കണമെന്നും യുവതി പറഞ്ഞു.

താൻ സ്വന്തം ഇഷ്ടപ്രകാരം മാതാപിതാക്കളുടെ അനുമതിയോടെയാണ് കന്യാസ്ത്രീകളുടെ കൂടെ പോയത്. ദുർഗിലെ റെയിൽവേ പൊലീസ് തന്റെ മൊഴി രേഖപ്പെടുത്താൻ പോലും തയ്യാറായില്ല. ബജ്‌റംഗ്ദൾ പ്രവർത്തകർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആർ തയ്യാറാക്കിയതെന്നും യുവതി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *