മുളകുപൊടി വിതറി വീട്ടമ്മയുടെ മാലപൊട്ടിച്ചതായി പരാതി
മുക്കം: കാരശ്ശേരിയില്‍ മുളകുപൊടി വിതറി വീട്ടമ്മയുടെ മാലപൊട്ടിച്ചതായി പരാതി. മലാംകുന്നിലെ സുബൈദയുടെ മാലയാണ് മോഷ്ടിച്ചത്. നിസ്‌കരിക്കാന്‍ എഴുന്നേറ്റപ്പോള്‍ അവിടെ മുഖം മൂടി ധരിച്ച മോഷ്ട്ടാവ് പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. മുളകുപൊടി കണ്ണില്‍ വിതറി മാലപൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ മോഷ്ടാവും സുബൈദയും തമ്മില്‍ പിടിവലിയി ഉണ്ടായി. ഇതിനിടെ സുബൈദക്ക് പരിക്കേറ്റു. സംഭവത്തില്‍ മുക്കം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

