ദേശീയ വ്യാപാര ദിനം ആഘോഷിച്ചു.
കൂറ്റിക്കാട്ടൂർ: ദേശീയ വ്യാപാര ദിനാഘോഷത്തിൻ്റെ ഭാഗമായി വ്യപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കാട്ടൂർ യൂനിറ്റ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
യൂനിറ്റ് പ്രസിഡണ്ട് മാമുക്കുട്ടി വെള്ളക്കാട്ട് പതാക ഉയർത്തി.
ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായുള്ള ടി. നസറുദ്ധീൻ സ്മാരക ‘കൂടപ്പിറപ്പിനൊരു ‘ഭവനം പദ്ധതിയിലെ ആദ്യ വീടിൻ്റെ ശിലാസ്ഥാപനം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര നിർവ്വഹിച്ചു.
ജില്ലാ പ്രസിഡണ്ട് ബാപ്പു ഹാജി, സംസ്ഥാന യൂത്ത് വിംഗ് പ്രസിഡണ്ട് സലീം രാമനാട്ടുകര, ജില്ലാ വൈസ് പ്രസിഡണ്ട് ബാബുമോൻ, മണ്ഡലം ജന:സിക്രട്ടറി സി. പ്രസന്നൻ വനിതാ വിംഗ് ജില്ലാ സിക്രട്ടറി ശ്രീലത തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു. ചടങ്ങിൽ വെച്ച് ആറ് വ്യാപാരികൾക്കുള്ള ചികിത്സാ ധനസഹായം വിതരണം ചെയ്തു.
യൂത്ത് വിംഗ് കുറ്റിക്കാട്ടൂർ യൂനിറ്റ് വ്യാപാരികളായ സി.ലക്ഷ്മണൻ, ഇ.സി അബു , പറക്കോളിൽ സലാം ഹാജി തുടങ്ങിയവരെ ആദരിച്ചു.
പ്രസിഡണ്ട് മാമുക്കുട്ടി വെള്ളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ജന: സിക്രട്ടറി ഹബീബ് റെയിൻബോ സ്വാഗതവും, യൂത്ത് വിംഗ് പ്രസിഡണ്ട് സമീർ ഫർണ്ണിച്ചർ പാർക്ക് നന്ദിയും പറഞ്ഞു.

