ആന തുമ്പിക്കൈ കൊണ്ട് അടിച്ച പാപ്പൻ മരിച്ചു .

തിരുവനന്തപുരം: ആന തുമ്പിക്കൈ കൊണ്ട് അടിച്ച പാപ്പൻ മരിച്ചു  ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്.

തിരുവനന്തപുരം കോട്ടൂര്‍ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തിലാണ് ദാരുണ സംഭവം . ആന പെട്ടെന്ന് പ്രകോപിതനാവുകയും ആനയെ കുളിപ്പിക്കുന്നതിനിടെ  തുമ്പിക്കൈ കൊണ്ട് വിഷ്ണുവിനെ വെള്ളത്തിലേക്ക് അടിച്ചുതാഴ്ത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം .

ആനയുടെ ഒന്നാം പപ്പാൻ ആണ് വിഷ്ണു. നെയ്യാർ ഡാം റിസർവെയറിൽ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. ഉടൻ തന്നെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലമായി കാപ്പുകാട് കേന്ദ്രത്തിൽ പാപ്പാനായി ജോലി ചെയ്തു വരികയായിരുന്നു വിഷ്ണു.

Leave a Reply

Your email address will not be published. Required fields are marked *