ഇഫ്ളു വിദ്യാർഥി യൂണിയൻ വിജയിച്ച് ഫ്രറ്റേണിറ്റി-എം.എസ്.എഫ്-എൻ.എസ്.യു.ഐ സഖ്യം

ഹൈദരബാദ്:
ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജസ് യൂനിവേഴ്‌സിറ്റി (ഇഫ്ലൂ) വിദ്യാർഥി യൂണിയൻ വിജയിച്ച് ഫ്രറ്റേണിറ്റി-എം.എസ്.എഫ്-എൻ.എസ്.യു.ഐ സഖ്യ
ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ഹർഷദ് ഷിബിൻ ആണ് പുതിയ യൂണിയൻ പ്രസിഡന്റ്. ആദ്യമായാണ് ഒരു കേന്ദ്ര സർവകലാശാല വിദ്യാർഥി യൂണിയന്റെ അമരത്ത് ഫ്രറ്റേണിറ്റി മൂവ്മെന്റ് എത്തുന്നത്. മലയാളിയാണ് ഹർഷദ് ഷിബിൻ.
എംഎസ്എഫിന്റെ ഇർഫാൻ ഷാജുദ്ധീൻ ആണ് യൂണിയൻ ജനറൽ സെക്രട്ടറി. വൈസ് പ്രസിഡന്റ് എൻ.എസ്.യു.ഐയുടെ സോനു രാജ് ആണ്.
എല്ലാ സീറ്റിലും രണ്ടാമതെത്തിയ എബിവിപിയെ മികച്ച വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് സഖ്യം വിജയിച്ചത്.

എസ്എഫ്ഐ സ്ഥാനാർഥികൾ എല്ലാ സീറ്റിലും മൂന്നാമതായി.

ഹലീമത്തു ആദിയ (എംഎസ്എഫ്) ജോയിന്റ് സെക്രട്ടറിയായും ആയിഷ നേഹ (ഫ്രറ്റേണിറ്റി മൂവ്മെന്റ്) കൾച്ചറൽ സെക്രട്ടറിയായും ഉദിത (എൻ.എസ്.യു) സ്പോർട്സ് സെക്രട്ടറിയായും വിജയിച്ചു

Leave a Reply

Your email address will not be published. Required fields are marked *