വാഹന ഉടമകളെ ആർ.ടി. ഓഫീസിൽ നടത്തിക്കരുത്.
കോഴിക്കോട്: ആർ സി ട്രാൻസ്ഫർ ചെയ്തു കഴിഞ്ഞാലും ഡാറ്റ പഴയ ഓഫീസിൽ തന്നെ തുടരുന്ന അവസ്ഥ മാറ്റണമെന്നും വാഹന ഉടമകളെ ആർ ടി എ ഓഫീസുകൾ തോറും നടത്തിക്കുന്ന അവസ്ഥ ക്ക് അടിയന്തിര പരിഹാരം കാണണമെന്നും മോട്ടോർ വെഹിക്കിൾ സർവിസ് പ്രൊവൈഡേർസ് ഓർഗനൈസേഷൻ ഓഫ് കേരള സംസ്ഥാന സെക്രട്ടറി സലീം മുവാറ്റുപുഴ സർക്കാരിനോട് ആവശ്യപ്പെട്ടു.
വാഹന ഉടമ തന്റെ വണ്ടി കൈമാറ്റം ചെയ്താലും വാങ്ങിയ വ്യക്തിയുടെ പേരിലേക്ക് മാറ്റിയ ഡാറ്റകൾ വാഹനം രജിസ്റ്റർ ചെയ്ത ആർ.ടി. ഒ ഓഫീസുകളിലേക്ക് കൈമാറാത്ത അവസ്ഥയാണുള്ളത്.. ഈ അവസ്ഥക്ക് അടിയന്തിര പരിഹാരം ഉണ്ടാവണമെന്ന് പത്രകുറിപ്പിൽ പറഞ്ഞു.

