ഡൽഹിയിൽ മഴ ശക്തം, യമുനയിൽ ജലനിരപ്പ് ഉയർന്നു. മുന്നൂറോളംവിമാനസർവീസുകൾ വൈകി.

ദില്ലി:( www.10visionnews.com) ദില്ലിയിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. ഇന്നലെ മതിൽ ഇടിഞു വീണ് കുട്ടികളടക്കം ഏഴ് പേർ മരിച്ചുറോഡ് ഗതാഗതത്തിനു പുറമെ വ്യോമ ഗതാഗതത്തെയും മഴ സാരമായി ബാധിച്ചു. ദില്ലി വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ അടക്കം മുന്നൂറോളം വിമാന സർവീസുകൾ മഴ മൂലം വൈകി.
കനത്ത മഴയെ തുടർന്ന് യമുനാ നദിയിലെ ജലനിരപ്പ് ഉയർന്നു. പരിസരപ്രദേശങ്ങളിൽ പ്രളയ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ജനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക് മാറി താമസിക്കണം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അടുത്ത രണ്ട് ദിവസം കൂടി ദില്ലിയിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.

അതേസമയം കേരളത്തിൽ കാലാവസ്ഥ മാറിവരുന്നു. ഇതോടെ മഴ ഭീതി ഒഴിയുകയാണ്. അഞ്ച് ദിവസത്തെ കാലാവസ്ഥ പ്രവചനത്തിൽ ഇന്നൊഴികെയുള്ള നാല് ദിവസവും ഒരു ജില്ലയിലും പ്രത്യേക മഴ ജാഗ്രതയില്ല. എന്നാൽ ഇന്ന് 3 ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുമെന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ മുതൽ പതിമൂന്നാം തിയതി വരെയുള്ള നാല് ദിവസം എല്ലാ ജില്ലകളിലും പച്ച അലർട്ടാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *