വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.
അങ്കമാലി :സിനിമയ്ക്ക് കൊണ്ടുപോകാമെന്ന് തെറ്റിധരിപ്പിച്ച് സുഹൃത്തുക്കളുടെ വാടക വീട്ടിൽ കൊണ്ട് പോയി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. അങ്കമാലി സ്വദേശി അക്ഷയെയാണ് (23) പൊലീസ് പിടികൂടിയത്.
വിവാഹ വാഗ്ദാനം നൽകി, പല സ്ഥലങ്ങളിലും കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു. കിടപ്പറ രംഗം അക്ഷയ് ഫോണില്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.
പിന്നീട് നേരത്തെ നടത്തിയ വിവാഹ വാഗ്ദാനത്തിൽ നിന്ന് യുവാവ് കാലുമാറി. യുവതി പ്രശ്നമുണ്ടാക്കിയതോടെ നഗ്ന വിഡിയോകളും ഫോട്ടോയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും കല്യാണം നടക്കില്ലെന്ന് തീര്‍ത്ത് പറയുകയുമായിരുന്നു.. കൊടകര പൊലീസ് സബ് ഇൻസ്‌പെക്ടർ ജി. സുരേഷ്, എ.എസ്.ഐമാരായ ഗോകുലൻ, ആഷ്‌ലിൻ ജോൺ, ജി.എസ്.സി.പി.ഒ സഹദ് എന്നിവർ ചേർന്നാണ് അക്ഷയെ കുടുക്കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

