തെരഞ്ഞെടുപ്പു അട്ടിമറി സമഗ്ര അന്വേഷണം വേണം വേള്‍ഡ് കെ എം സി സി.
ന്യൂയോർക്ക്: (www.10visionnews.com)ഇക്കഴിഞ്ഞതെരഞ്ഞെടുപ്പുകളില് ഇന്ത്യയൊട്ടാകെ വ്യാപകമായ വോട്ടേഴ്സ് ലിസ്റ്റ് ക്രമക്കേടുകള്‍ നടന്നത്തിന്റെ തെളിവുകള്‍ പുറത്തു വന്നു കൊണ്ടിരിക്കയാണ്.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ യശസ്സി നെയും ജനാധിപത്യ സംവിധാനത്തിന്റെ നിലനിൽപ്പിനെത്തന്നെയും തകർക്കുന്ന വിധത്തിൽ വോട്ടർ പട്ടികയിൽ അട്ടിമറിനടത്തി, തെര ഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത തകിടം മറിക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെപ്പറ്റി സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കുകയും തെരഞ്ഞെടുപ്പു കളുടെ നിഷ്പക്ഷതയും സുതാര്യതയും വിശ്വാസ്യതയും ഉറപ്പു വരുത്തണമെന്നും വേൾഡ് കെ.എം.സി.സി പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു.
മുപ്പത്തിരണ്ട് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ ഓണ്‍ ലൈന്‍ യോഗത്തില്‍ പ്രസിഡണ്ട് കെ പി മുഹമ്മദ് കുട്ടി (സൗദി അറേബ്യ) അദ്ധ്യക്ഷനായിരുന്നു. ജനറല്‍സെക്രട്ടറി ഡോ.പുത്തൂര്‍ റഹ്മാന്(യുഎഇ)സ്വാഗതം പറഞ്ഞു.
സംസ്ഥാന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം ഉദ്ഘാടനം നിര്‍വ്വഹിച്ചു,
ട്രഷറർ യു എ നസീർ (യു എസ് എ )ആമുഖ ഭാഷണം നടത്തി.ജനാധിപത്യത്തിന്റെ അടിത്തറ തന്നെ ഇളക്കുന്ന ഇത്തരം ദുഷ്ചെയ്തികള്‍ ജനങ്ങള്‍ക്ക് ഭരണഘടനയിലും സംവിധാനങ്ങളിലും ഉള്ള വിശ്വാസം നഷ്ടപ്പെടുത്തുകയും ക്രമേണ അരാജകത്വത്തിലേക്കും ഏകാധിപത്യത്തിലേക്കും രാജ്യം നയിക്കപ്പെടുമെന്നും യോഗം ആശങ്കപ്പെട്ടു.ജനങ്ങളുടെ സ്വാതന്ത്ര്യവും വോട്ടവകാശവും പരമാധികാരവും കുല്സിത മാര്‍ഗങ്ങളിലൂടെ അവര്‍ പോലും അറിയാതെ അട്ടിമറി ക്കപ്പെടുകയും കവർന്നെടുക്കപ്പെടുകയുമാണ്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെപ്പറ്റി വ്യാപകമായ പരാ തികള്‍ ഉയര്‍ന്നുവരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇത്തരം ക്രമ ക്കേടുകള്‍ക്ക് നിര്‍ഭാഗ്യവശാല്‍ തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള ബന്ധപ്പെട്ട അധികൃതര്‍ തന്നെ കൂട്ട് നില്ക്കുന്ന സാഹചര്യം അത്യന്തം ഉല്‍ക്കണ്ഠ ഉളവാക്കുന്നതാണ്.
ഇത്തരത്തിലുള്ള എല്ലാ നീക്കങ്ങളെയും ശക്തമായി പ്രതിരോധിക്കുകയും എതിര്‍ത്തു തോല്‍പ്പിക്കുകയും ചെയ്യേണ്ടത് രാജ്യത്തിനകത്തും പുറത്തുമുള്ള ഓരോ ജനാധിപത്യ വിശ്വാസികളുടെയും കടമയാണ്.
അതിനു പ്രവാസി സമൂഹം അടക്കമുള്ള എല്ലാ ജനാധിപത്യ വിശ്വാസികളും മുന്‍പോട്ടു വരണമെന്നു യോഗം ആഹ്വാനം ചെയ്തു.
ഭരണകൂടത്തിന്റെ ഒത്താശയോട് കൂടിയ ഈ അട്ടിമറി രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള സമരത്തിൽ രാജ്യത്തെ ജനാധിപത്യ ശക്തി കൾക്കൊപ്പം ഏറ്റവും വലിയ പ്രവാസി സംഘടന എന്ന നിലയില്‍ സമാന ചിന്താഗതിക്കാരുമായി കെ.എം.സി.സി കൈകോർക്കു മെന്നും യോഗം പ്രഖ്യാപിച്ചു.
വൈസ് പ്രസിഡണ്ട് എസ്.എ.എം.ബഷീര്‍ വേള്‍ഡ് കെ.എം സി.സി.യുടെ വിവിധങ്ങളായ ഭാവി പരിപാടികള്‍ അനാവരണം ചെയ്യുന്ന വിഷന്‍ 2030 അവതരിപ്പിച്ചു.
നീതിയുക്തവും അഴിമതി രഹിതവുമായ തെരഞ്ഞെടുപ്പിനായി പോരാടി, ജനാധിപത്യ സംരക്ഷണത്തിന്റെ കാവലാളായി മാറിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വേൾഡ് കെ.എം.സി.സി അഭിനന്ദിച്ചു.
ഒമാൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ് റഈസ് അഹമ്മദ് ചർച്ച ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി അബ്ദുല്‍ഖാദര്‍ ചെങ്കള (സഊദി അറേബ്യ)നന്ദി പറഞ്ഞു. സെക്രട്ടറി ഷബീര്‍ കാലടി (സലാല) പ്രവേശനം നിയന്ത്രിച്ചു. വൈസ് പ്രസിഡണ്ട് അബ്ദുള്ള ഫാറൂഖി (അബുദാബി) പ്രാര്‍ത്ഥന നടത്തി. സിവിഎം വാണിമേല്‍ (ദുബായ്) പ്രമേയം അവതരിപ്പിച്ചു.
കുഞ്ഞമ്മദ് പേരാമ്പ്ര(കുവൈറ്റ്)
അബ്ദുന്നാസര്‍ നാച്ചി(ഖത്തര്‍) ഡോക്ടര്‍ മുഹമ്മദ് അലി കൂനാരി (ജര്‍മ്മനി), അസൈനാർ (ബഹറൈൻ)എന്നിവര്‍ക്കൊപ്പം മുപ്പത്തി രണ്ടു രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

