ഓഗസ്റ്റ് 30വരെ അവധി ദിവസങ്ങളിലടക്കം തദ്ദേശ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 30 വരെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല.
ഓഗസ്റ്റ് 30-വരെയുള്ള എല്ലാ അവധി ദിവസങ്ങളിലും സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സില്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് നിര്‍ദേശം നല്‍കി.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സെക്രട്ടറി ബി.എസ്.പ്രകാശാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലും പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് അവധി ദിനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

