പ്രണയവും ബലാത്സംഘവും തിരിച്ചറിയണമെന്ന് സുപ്രീം കോടതി.
ന്യൂദല്‍ഹി: കൗമാരക്കാര്‍ ഉള്‍പ്പെട്ട ബലാത്സംഗ കേസും യഥാര്‍ത്ഥ പ്രണയവുമായി ബന്ധപ്പെട്ട കേസും തിരിച്ചറിയേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി സുപ്രീം കോടതി.
ലൈഗിംക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമത്തില്‍ നിലവിലെ പ്രായം 18ല്‍ നിന്നും 16 ആക്കി കുറയ്ക്കണോ എന്ന് ചോദിച്ചുകൊണ്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ആര്‍. മഹാദേവന്‍ എന്നിവരാണ് ഹരജി പരിഗണിച്ചത്.
അച്ഛന്‍ മകള്‍ ബന്ധത്തെ ഫോക്കസ് ചെയ്ത് ഒരുക്കിയ സിനിമ, നയന്‍താര വന്നതോടെ കഥ മാറ്റിയെഴുതേണ്ടി വന്നു: എ.ആര്‍. മുരുകദോസ്
രണ്ടുപേര്‍ക്ക് പരസ്പരം വികാരം തോന്നുകയും പ്രണയിക്കുകയും ചെയ്യുന്നത് തെറ്റാണോ എന്ന് ചോദിച്ച സുപ്രീം കോടതി, ബലാത്സംഗം പോലുള്ള ക്രിമിനല്‍ പ്രവര്‍ത്തിയും പ്രണയവും തമ്മിലുള്ള വ്യത്യാസം മനസിലാക്കണമെന്നും പറഞ്ഞു.
‘രണ്ടുപേര്‍ പരസ്പരം ഇഷ്ടപ്പെടുമ്പോഴാണ് യഥാര്‍ത്ഥ പ്രണയങ്ങള്‍ ഉണ്ടാകുന്നത്. അവര്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. ഇത്തരം കേസുകളെ ക്രിമിനല്‍ കുറ്റമായി കണക്കാക്കരുത്,’ ബെഞ്ച് കൂട്ടിച്ചേര്‍ത്തു. സമൂഹത്തിന്റെ യാഥാര്‍ത്ഥ്യം ഇതാണെന്നും സുപ്രീം കോടതി ഓര്‍മിപ്പിച്ചു.

