5വർഷമോ അതിൽ കൂടുതലോ ശിക്ഷ ലഭിക്കുന്ന കുറ്റത്തിന് അറസ്റ്റിലായി,30 ദിവസം ജയിലിൽ കഴിഞ്ഞാൽ മന്ത്രി സ്ഥാനം പോകുന്ന ബിൽ ജെ.പി. സി ക്കു വിട്ടു.

ന്യൂഡൽഹി | 5  വർഷമോ അതിൽ കൂടുതലോ ശിക്ഷഅഞ്ചു ലഭിക്കുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസം ജയിലിൽ കഴിഞ്ഞാ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉൾപ്പെടെയുള്ള മന്ത്രിമാരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന വിവാദ ഭരണഘടനാ ഭേദഗതി ബിൽജെപിസിക്ക് വിട്ടു
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭ അഞ്ച് മണിവരെ നിര്‍ത്തിവെച്ചു
ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.
ബില്ല് അവതരണത്തിന് എതിരെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍, ബില്ല് കീറിയെറിയുകയായിരുന്നു.
ഫെഡറല്‍ സംവിധാനം തകര്‍ക്കാനുള്ള നീക്കം എന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ബേദഗതി ബില്ല് ഭരണഘടനയുടെ അടിസ്ഥാനതത്വത്തിനെതിരെന്ന് മനീഷ് തിവാരി പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നാണ് ലോക്‌സഭ അഞ്ച് മണിവരെ നിര്‍ത്തിവെച്ചത്
ബില്ല് അവതരണത്തിന് എതിരെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍, ബില്ല് കീറിയെറിയുകയായിരുന്നു.
പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള ബില്ലാണ് ഇതെന്നും പ്രതിപക്ഷം ആരോപിച്ചു. ജെപിസിയിൽ വിശദമായ ചർച്ചയാകാമെന്ന് അദ്ദേഹം ബില്ലവതരിപ്പിച്ച ശേഷം പറഞ്ഞു. എന്നാൽ ബില്ലിനെതിരേ വൻ പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്നത്.
പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ, അസദുദ്ദീൻ ഒവൈസി, എൻ.കെ. പ്രേമചന്ദ്രൻ, മനീഷ് തിവാരി അടക്കമുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ ബില്ലിനെ എതിർത്ത് സംസാരിച്ചു. ബില്ല് ജെപിസിയുടെ പരിഗണനയ്ക്ക് വിടുന്നതിനാൽ വിശദമായ ചർച്ചയുടെ ആവശ്യമില്ലെന്ന നിലപാടാണ് സർക്കാർ സഭയിൽ സ്വീകരിച്ചത്.
നാളെ നിങ്ങൾക്ക് ഏത് മുഖ്യമന്ത്രിമാർക്കെതിരേയും എന്ത് തരത്തിലുള്ള കേസും ചുമത്താൻ സാധിക്കും. ശിക്ഷിക്കാതെ തന്നെ മുപ്പത് ദിവസത്തേക്ക് അറസ്റ്റും ചെയ്യാം. അങ്ങനെ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനാകും. ഇത് തികച്ചും ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവും നിർഭാഗ്യകരവുമാണ്- പ്രിയങ്കാ ഗാന്ധി പറഞ്ഞു.
രാജ്യത്തെ ‘പോലീസ് രാഷ്ട്ര’മാക്കി മാറ്റാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഒവൈസി പറഞ്ഞു. ബില്ല് ഭരണഘടനാ വിരുദ്ധമാണ്. പ്രധാനമന്ത്രിയെ ആര് അറസ്റ്റ് ചെയ്യു? ഈ ബില്ലിനെ എതിർക്കും. അധികാരം ശാശ്വതമല്ലെന്ന് ബിജെപി മറക്കുകയാണെന്നും ഒവൈസി പറഞ്ഞു.
യാതൊരു ഉത്തരവാദിത്വവുമില്ലാതെ അധികാരവും സമ്പത്തും സ്വരൂപിക്കുന്നതിലാണ് സർക്കാർ താത്പര്യമെന്നും സ്വേച്ഛാധിപത്യ മനോഭാവത്തെ ശക്തമായി അപലപിക്കുന്നുവെന്നുവെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി എക്സിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *