ഇസ്റാഈൽ ക്രൂരതയിൽ പട്ടിണി മരണം 219 ആയി. മുൻ പലസ്തീൻ ദേശീയ ബാസ്കറ്റ്ബോൾ താരം മുഹമ്മദ്ഷാലനെ ഇസ്റാഈൽ വെടി വെച്ച് കൊന്നു.
ഗസ്സ :ഇസ്റാഈൽ ക്രൂരതയിൽ ഒരു കായിക താരം കൂടി കൊല്ലപ്പെട്ടു.
മുൻ പലസ്തീൻ ദേശീയ ബാസ്കറ്റ്ബോൾ കളിക്കാരനായ മുഹമ്മദ് ഷാലനെ തെക്കൻ ഗാസയിലെ
ജിഎച്ച്എഫ് സഹായ വിതരണ കേന്ദ്രത്തിൽ
ഇസ്രായേൽ സൈന്യം അദ്ദേഹത്തെ വെടിവച്ചു കൊന്നു. ബുധനാഴ്ച സഹായം തേടുന്ന 30പേരെങ്കിലും
കൊല്ലപ്പെട്ടു.
ഗാസയിലെ ഏറ്റവും വലിയ നഗര കേന്ദ്രമായ ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള ആസൂത്രിത ആക്രമണത്തിന്റെ ആദ്യ ഘട്ടങ്ങൾ ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചതോടെ, പുലർച്ചെ മുതൽ ഇസ്രായേലി ആക്രമണങ്ങളിലും നിർബന്ധിത പട്ടിണിയിലും ഗാസയിൽ കുറഞ്ഞത് 81 ഫലസ്തീനികൾ കൊല്ലപ്പെട്ടു. പത്ത് ലക്ഷത്തോളം ആളുകൾ അപകടകരമായ അവസ്ഥയിലാണ് ഉള്ളത്.

ബുധനാഴ്ച ഉപരോധിക്കപ്പെട്ട പ്രദേശത്ത് മൂന്ന് പലസ്തീനികൾ കൂടി പട്ടിണി കിടന്ന് മരിച്ചതോടെ, പട്ടിണിയുമായി ബന്ധപ്പെട്ട ആകെ മരണങ്ങളുടെ എണ്ണം 269 ആയി, ഇതിൽ 112 കുട്ടികളും ഉൾപ്പെടുന്നു.
തെക്കൻ ഗാസയിൽ പലസ്തീനികളെ പാർപ്പിച്ചിരുന്ന ഒരു കൂടാരത്തിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
ഇതിനിടെ
ഖാൻ യൂനുസിൽ ഇസ്രായേൽ സൈനികവ്യൂഹത്തെ ഹമാസ് ആക്രമിച്ചു. ഐഡിഎഫ് പുതുതായി സ്ഥാപിച്ച സൈനികകേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്. സംഘത്തിൽ 15 മുതൽ 20 വരെ അംഗങ്ങൾ ഉണ്ടായിരുന്നതായി ഇസ്രായേൽവൃത്തങ്ങൾ വ്യക്തമാക്കി. തോക്കുകളും ടാങ്ക് വേധ ആയുധങ്ങളും ഉപയോഗിച്ച് നടന്ന അക്രമത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റു; ഒരു ഓഫീസറടക്കം 10 പട്ടാളക്കാർ കൊല്ലപ്പെട്ടു.
മെർകവ ടാങ്കുകൾക്ക് നേരെയും, പ്രദേശത്ത് ഇസ്രായേൽ സേന ഉപയോഗിച്ച കെട്ടിങ്ങൾക്ക് നേരെയുമാണ് ആക്രമണം നടന്നത്. അപ്രതീക്ഷിതമായി അക്രമം നടത്തി നാശനഷ്ടങ്ങൾ ഉണ്ടാക്കുവാനും

കൂടുതൽ സൈനികരെ ബന്ദികളാക്കാനുമുള്ള പദ്ധതിയാണ് നടന്നതെന്നാണ് ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചു. അക്രമത്തിൽ തങ്ങളുടെ ഒരംഗം രക്തസാക്ഷിയായതായി ഹമാസും സ്ഥിരീകരിച്ചു. വടക്കൻ ഗസ്സ പൂർണമായും പിടിച്ചെടുക്കാൻ ഇസ്രായേൽ സേന ഒരു ലക്ഷത്തിലധികം സൈനികരെ സംഭരിക്കുന്ന സമയത്താണ് പുതിയ സംഭവം.

