രാഹുല്‍ മാങ്കൂട്ടത്തിനിലിനെതിരെ ഉയര്‍ന്ന എല്ലാ പരാതികളും വിശ്വസനീയമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലിയ.
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ രാഹുല്‍ മാങ്കൂട്ടത്തിനിലിനെതിരെ ഉയര്‍ന്ന എല്ലാ പരാതികളും വിശ്വസനീയമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫാത്തിമ തഹ്ലി.
ആ സ്ത്രീകളുടെ മാനസികാവസ്ഥ താന്‍ മനസിലാക്കുന്നെന്നും പരാതിയുമായി മുന്നോട്ടുവരിക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ഫാത്തിമ തഹ്ലിയ പറയുന്നു

വിഷയത്തില്‍ ഉചിതമായ തീരുമാനം കോണ്‍ഗ്രസ് നേതൃത്വം എടുക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.
പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സ്ത്രീയെന്ന നിലയില്‍ ഇത്തരത്തിലുള്ള ഒരു വിഷയത്തെ ഏറെ ഗൗരവമായിട്ടാണ് ഞാന്‍ കാണുന്നത്. മാത്രമല്ല പരാതി പറയുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.അവര്‍ ഒരുപാട് സംഘര്‍ഷത്തിലൂടെ കടന്നുപോയിട്ടുണ്ടാകും. അവരുടെ മാനസികാവസ്ഥയ്ക്കൊപ്പം നില്ക്കുന്നു. അവര്‍ക്ക് എല്ലാ വിധ പിന്തുണയും അറിയിക്കുന്നു.
ഈ വിഷയത്തില്‍ ഉചിതമായ തീരുമാനം കോണ്‍ഗ്രസ് പാര്‍ട്ടി എടുക്കുമെന്ന പ്രതീക്ഷയാണ് എനിക്കുള്ളത്,’ ഫാത്തിമ തഹ്ലിയ പറഞ്ഞു

