മുത്താന്‍തറ സ്‌കൂളിലെ ബോംബ് സ്‌ഫോടനം; ആര്‍എസ്എസ് കാര്യാലയങ്ങള്‍ ആയുധപുരകൾ , രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്ക് ആദ്യം ബിജെപി മാര്‍ച്ച് നടത്തിയത് ബോംബ് വിഷയം മറയ്ക്കാൻ .സി.പി. എം.

പാലക്കാട്: മുത്താന്‍തറ സ്‌കൂളിലെ ബോംബ് സ്‌ഫോടനത്തില്‍ ആര്‍എസ്എസ് – ബിജെപി പങ്ക് ആവര്‍ത്തിച്ച് സി പി എം. ആര്‍എസ്എസ് കാര്യാലയങ്ങള്‍ ആയുധപുരകളാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഓഫീസിലേക്ക് ആദ്യം ബിജെപി മാര്‍ച്ച് നടത്തിയത് ബോംബ് വിഷയം മറയ്ക്കാനാണ്

വര്‍ഗീയസംഘര്‍ഷം ലക്ഷ്യം വെച്ചുള്ള പല കാര്യങ്ങളും ആര്‍എസ്എസ് പാലക്കാട് നടത്തിയിരുന്നുവെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു പറഞ്ഞു.
സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമം. വര്‍ഗീയസംഘര്‍ഷത്തിലേക്ക് ലക്ഷ്യം വെച്ചുള്ള പല കാര്യങ്ങളും പാലക്കാട് നടത്തിയിരുന്നു. ആര്‍എസ്എസ് കാര്യാലയങ്ങള്‍ ആയുധപുരകളാണ്
ഏത് സമയത്തും കലാപത്തിനുള്ള തയാറെടുപ്പല്ലേ മൂത്താീതറയില്‍ നടന്നത്. ആര്‍ എസ് എസ് കാര്യാലയം സമയ ബന്ധിതമായി റെയിഡ് ചെയ്യണം. രാഹുല്‍ മാങ്കൂട്ടം വിഷയം പോലെ തന്നെ ഗൗരവം ഉള്ള വിഷയം ആയിരുന്നു ബോംബ് പ്രശ്‌നം. രാഹുലിന്റെ വിഷയത്തിന് ഒപ്പം ചര്‍ച്ച ചെയ്യേണ്ടത് അല്ലെ ഈ വിഷയം.

ബോംബ് സ്‌ഫോടനം ജനങ്ങള്‍ അറിയാതിരിക്കാനാണ് ബിജെപി- ആര്‍എസ്എസ് ശ്രമം. ബോംബ് വിഷയം ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ബി ജെ പി തന്ത്രങ്ങള്‍ മെനയുന്നു. ജില്ലയില്‍ ബി ജെ പി രാഹുലിനെതിരെ തുടരെ തുടരെ പ്രതിഷേധിക്കുന്നത് ബോംബ് വിഷയം മറക്കാനാണ്. സ്‌ഫോടനം നടന്നത് ആര്‍എസ്എസ് കാര്യാലയത്തിന് മീറ്ററുകള്‍ മാത്രം അകലെയുള്ള സ്‌കൂളില്‍,’ സുരേഷ് ബാബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *