പൂജ നടത്തിയിട്ടും ബാധ ഒഴിയാത്തതിന് പൂജാരിയെ കൈകാര്യം ചെയ്ത് യുവതിയുടെ ബന്ധുക്കള്‍.
പാലക്കാട് : പൂജ നടത്തിയിട്ടും ബാധ ഒഴിയാത്തതിന് പൂജാരിയെ കൈകാര്യം ചെയ്ത് യുവതിയുടെ ബന്ധുക്കള്‍ പാലക്കാട് വീഴുമല ക്ഷേത്ര പൂജാരി സുരേഷിനാണ് മര്‍ദ്ദനമേറ്റത്.
ഇരട്ടക്കുളം കൃഷ്ണന്‍ (54), മക്കളായ രജിന്‍ (24), വിപിന്‍ (21), കൃഷ്ണന്റെ സഹോദരി ഭര്‍ത്താവ് പരമന്‍ (51) എന്നിവരാണ് പൂജാരിയെ മര്‍ദ്ദിച്ചത്.
മാനസികമായ പ്രശ്നങ്ങളുള്ള യുവതിക്ക് ബാധയേറ്റതാണെന്ന് ഒഴിപ്പിക്കാമെന്നും പറഞ്ഞ് സുരേഷ് പണംവാങ്ങി പൂജ നടത്തിയിരുന്നു. എന്നാല്‍ പൂജയ്ക്കു ശേഷവും പെണ്‍കുട്ടിയുടെ മാനസിക പ്രശ്നങ്ങള്‍ മാറിയില്ല.

ഇതുചോദ്യം ചെയ്ത് യുവതിയുടെ ബന്ധുക്കള്‍ എത്തിയതോടെ കൈയാങ്കളിയുണ്ടാവുകയായിരുന്നു. പരിക്കേറ്റ സുരേഷിനെ ആലത്തൂര്‍ ഇരട്ടക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരേഷും ആശ്രമവാസികളും മര്‍ദ്ദിച്ചെന്നു ചൂണ്ടിക്കാട്ടി കൃഷ്ണനും മക്കളും പാലക്കാട്ടെ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

