ഗസ്സയിൽ പട്ടിണി മരണം 303 , ഇസ്റാഈൽ ക്രൂരതയിൽ 75 ഫലസ്ഥീനി കൾ കൊല്ലപ്പെട്ടു.
ഗസ്സ :ഇസ്റാഈൽ ക്രൂരതയിൽ ഉപരോധത്തിൽ കഴിയുന്ന ഗസ്സയിൽ 24 മണിക്കൂറിനുള്ളിൽ മൂന്ന് പേർ പട്ടിണി കിടന്നു മരിച്ചതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി.
ഇതോടെ 2023 ഒക്ടോബർ 7 മുതൽ പട്ടിണി കിടന്ന് മരിച്ചവരുടെ ആകെ എണ്ണം 117 കുട്ടികളടക്കം 303 ആയി ഉയർന്നു.
ഇതിനിടയിൽ ഭക്ഷണത്തിന്
കാത്തു നിന്ന 17 പേർ ഉൾപ്പെടെ കുറഞ്ഞത് 75 പലസ്തീനികൾ ഇസ്രായേലി ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി മന്ത്രാലയം പറയുന്നു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയിലും സമീപത്തുള്ള എൽ-ബിറേയിലും ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് ഒരു കുട്ടിയുൾപ്പെടെ ഡസൻ കണക്കിന് പലസ്തീനികൾ പരിക്കേറ്റു. കഴിഞ്ഞ ദിവസം
അഞ്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ കുറഞ്ഞത് 21 പേരുടെ മരണത്തിനിടയാക്കിയ നാസർ ആശുപത്രിക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണത്തെ കാനഡ, ഈജിപ്ത്, ഇറാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ അപലപിച്ചു. ടെഹ്റാൻ ഇതിനെ “കാട്ടു യുദ്ധ കുറ്റകൃത്യം” എന്ന് വിശേഷിപ്പിച്ചു.
ഗാസയ്ക്കെതിരായ യുദ്ധത്തിൽ ഇതു വരെ ഇസ്രായേൽ കുറഞ്ഞത് 62,819 പേരെ കൊല്ലുകയും 158,629 പേർക്ക് പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. .

