ഇസ്റാഈലിന് തിരിച്ചടി.5 ഇസ്രായേലി സൈനികർ ഹമാസ് പിടിയിൽ, നിരവധി പേർ കൊല്ലപ്പെട്ടു.

ഗസ സിറ്റിയിലെ സൈതൂനിൽ, തങ്ങളുടെ സൈനികർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ 4 സൈനികരെ കാണാതാവുകയും നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പരിക്കേറ്റവരെയും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളും കൊണ്ടു കൊണ്ടുവരുന്നതിന് ആറ് ഹെലികോപ്റ്ററുകൾ വിന്യസിച്ചതായി ഇസ്രായേലി സൈനിക വക്താവ് അറിയിച്ചു. കാണാതായ സൈനികർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും സൈനികർ പിടിക്കപ്പെടുന്നത് തടയുന്നതിനായി ഉപയോഗിക്കുന്ന ഹാനിബൽ പ്രോട്ടോകോൾ നടപ്പിലാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇസ്രായേൽ സേനയിലെ 162,401 ഡിവിഷനുകളിലെ സൈനികർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഹമാസിന്റെ ചെറുത്തുനിൽപ്പ് കാരണം സേന പ്രദേശത്ത് ദിവസങ്ങളായി പ്രതിരോധത്തിലായിരുന്നു.

ഗസ സിറ്റി പിടിച്ചടക്കാനുള്ള ഇസ്രായേൽ നീക്കത്തിനെതിരെ ഹമാസിൻ്റെ സൈനിക വിഭാഗം സുസജ്ജമാണെന്ന് ഖസ്സാം വാക്താവ് അബു ഉബൈദ വ്യക്തമാക്കി. തങ്ങളുടെ കസ്റ്റഡിയിലുള്ള തടവുകാർ തങ്ങളുടെ സേനക്കൊപ്പം പോരാട്ടം നടക്കുന്ന മേഖലകളിൽ തന്നെ ഉണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *