ഒന്നിച്ചോണം ഒരു മയോണം കിടപ്പിലായ വക്കൊപ്പം ‘കിസ്സ’യിൽ ഒത്തു ചേർന്ന് നാട്
കുറ്റിക്കാട്ടൂർ:കുറ്റിക്കാട്ടൂർ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ പരിചരണത്തിലുള്ളവർക്ക് ബിരിയാണിപോട്ട് ‘കിസ്സ’ വെള്ളിപ്പറമ്പ് ഒരുക്കിയ ‘ഒന്നിച്ചോണം ഒരുമയോണം’
പരിപാടി ഒറ്റപ്പെട്ട മുറികളിൽ ഒതുങ്ങി പോയവർക്ക് ആഘോഷത്തിന്റെ നിമിഷങ്ങൾ സമ്മാനിച്ചു.
സിനി ആർടിസ്റ്റ് റിയാസ് കെ. പി. മുഖ്യാതിഥിയായി.

പെരുവയൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീഷ് പാലാട്ട് വാർഡ് അംഗങ്ങളായ പി എംപി എം ബാബു പ്രസീദ് തുടങ്ങിയവർ ആശംസകൾ നേർന്നു. സതീശൻ മുണ്ടുപാലം നിർമ്മിച്ച കടലാസ് പേനകൾ പാലിയേറ്റീവ് ന് വേണ്ടി അനീഷ് പാലാട്ട് ഏറ്റുവാങ്ങി.
തനിമ പള്ളി പറമ്പിലെയും പ്രദേശത്തെ കലാകാരന്മാരുടെ സംഗീത പരിപാടിയും, സദ്യയും കിടപ്പിലായ
വർക്കൊപ്പം ചേർന്ന നാടിൻ്റെ കരുതലായി മാറി.

ബിരിയാണി പോട്ട് മാനേജിംഗ് പാർട്ടണർമാരായ ഷബീർ, റിയാസ്, ഷാഹുൽ ,പാലിയേറ്റീവ് കെയർ ചെയർമാൻ രവീന്ദ്രൻ പി എം കൺവീനർ റഹ്മാൻ കുറ്റിക്കാട്ടൂർ ടി.പി. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
പാലിയേറ്റീവ് വളണ്ടിയർമാരായ ബാബു കാമ്പുറം, ശിവാനന്ദൻ ,
ബക്കർ വെള്ളിപ്പറമ്പ്, ജിനീഷ് തടപ്പറമ്പ്, ഹബീബ് റെയിൻബൊ, ബുഷ്റ മുന്നോട്ട്
എം.സി. സൈനുദ്ദീൻ രവികുമാർ, അലി പുത്തലത്ത്, ഷാഫി, വിനോദ് ഐ.പി.
വി.മൈമൂന, കുൽസു , നിഷ കെ.പി, മുശരിഫ, ഷീബ സലാം
നവാസ് ,മഹല്ല് പ്രസിഡണ്ട്സിംല മൂസക്കോയ ഹാജി,ആശാ വർക്കർമാരായ
വൃന്ദ , ഷെർലി പാലിയേറ്റീവ് നഴ സ് സിമി ,ബൈജ , റഎന്നിവർ സംബന്ധിച്ചു
അശ്റഫ് വെള്ളിപ്പറമ്പ്,
അശോകൻ, അനൂപ്, അശ്റഫ് വെള്ളാൻ കണ്ടി, തൻവീറ, അശ്റഫ് വി, ഉമ്മർ മാവൂർ, തുടങ്ങിയവർ പാട്ടു പാടി.

