എൽപിജി ദുരന്തം; സിലിണ്ടറിന് വേണ്ടി ക്യൂവിൽ നിന്നവർ തളർന്ന് വീണ് യുപിയിലും പഞ്ചാബിലും ഓരോ മരണം

ന്യൂഡൽഹി:എൽപിജി സിലിണ്ടറിന് വേണ്ടി ക്യൂവിൽ നിൽക്കവെ തളർന്ന വീണ് യുപിയിലും പഞ്ചാബിലും ഓരോ മരണംപഞ്ചാബിൽ ബർണാല സ്വദേശിയായ ഭൂഷൺ കുമാർ (60 ) ആണ് ക്യൂവിൽ നിൽക്കവേ ഹൃദയാഘാതം വന്ന് മരണപ്പെട്ടത്. ഉത്തർപ്രദേശ് ഫാറൂഖാബാദിൽ 75 കാരനായ മുഖ്‌താർ അൻസാരി പാചകവാത സിലിണ്ടറിന് വേണ്ടി ക്യൂ നിൽക്കവേ തളർന്ന്‌ വീണ് മരിക്കുകയായിരുന്നു. രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകവേ പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും എൽപിജി സിലിണ്ടറിന് വേണ്ടി വൻ ജനക്കൂട്ടങ്ങൾ ക്യൂ നിൽക്കുന്ന അവസ്ഥ രൂപപ്പെട്ടിരിക്കുന്നു. ഇതേ തുടർന്നാണ് പലയിടങ്ങളിലും മരണങ്ങൾ ചെയ്യപ്പെട്ടിട്ടുള്ളത്. എൽപിജി പ്രതിസന്ധി പരിഹരിക്കാനാവാത്തതിൽ കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം ലോക്‌സഭയിലും പുറത്തും വാപകപ്രതിഷേധം ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *