കേരളത്തിലെ ആദ്യത്തെ ഫോറൻസിക് സർജൻ ഡോക്ടർ ഷേർളി വാസു അന്തരിച്ചു.

കോഴിക്കോട്: ഫോറൻസിക് വിദ​ഗ്ധ ഡോക്ടർ ഷേർളി വാസു അന്തരിച്ചു സംസ്ഥാനത്തെ ആദ്യ വനിതാ ഫോറൻസിക് സർജൻ ആണ്. സൗമ്യവധക്കേസിലുൾപ്പെടെ പ്രമാദമായ പലകേസുകളിലും തെളിവുകൾ ശേഖരിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മുൻ മേധവിയായിരുന്നു.
68 വയസായിരുന്നു. നെഞ്ച് വേദനയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ വെച്ചാണ് മരണം സംഭവിച്ചത്. കോഴിക്കോട് മായനാട് സ്വദേശിയാണ്
2017ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്നം പുരസ്കാരമായ ജസ്റ്റിസ് ഫാത്തിമ ബീവി അവാർഡ് ലഭിച്ചിട്ടുണ്ട്. ഫൊറൻസിക് മെഡിസിൻ വിഭാഗത്തിൽ 1981ൽ ഔദ്യോഗിക സേവനമാരംഭിച്ച ഡോ. ഷെർളി വാസു രണ്ടു വർഷം തൃശൂരിലും വകുപ്പു മേധാവിയായിരുന്നിട്ടുണ്ട്. തന്റെ അനുഭവങ്ങൾ കോർത്തിണക്കി ‘പോസ്‌റ്റ്‌മോർട്ടം ടേബിൾ’ എന്ന പുസ്‌തകവും ഡോ. ഷെർളി രചിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *