പോലീസ് മുറ വെളിപ്പെടുത്തലുമായി എസ്.എഫ് ഐ മുൻ ജില്ല പ്രസിഡണ്ട്,
പത്തനംതിട്ട: പൊലീസ് കസ്റ്റഡിയിൽ മർദിച്ചെന്ന ആരോപണവുമായി എസ്എഫ്ഐ പത്തനംതിട്ട മുൻ ജില്ലാ പ്രസിഡന്റ് ജയകൃഷ്ണൻ തണ്ണിത്തോട്. കാലിന്റെ വെള്ള അടിച്ചു പൊട്ടിച്ചു. കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്തു.ചെവിയുടെ ഡയഫ്രം അടിച്ചുപൊളിച്ചെന്നും ജയകൃഷ്ണൻ ആരോപിച്ചു.
കോന്നി മുൻ സിഐയും ആലപ്പുഴ ഡിവൈഎസ്പിയുമായ മധു ബാബുവിനെതിരെയാണ് ആരോപണം. ആറുമാസം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടിയെന്നും നീതിക്കായി ഹൈക്കോടതിയെ സമീപിക്കുമെന്നും ജയകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

