ഹരിയാനയിലെ ഗുരുഗ്രാമിലെ മനേസർ പ്രദേശത്ത് വിദേശ വനിത കൊല്ലപ്പെട്ട നിലയിൽ.
ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലെ മനേസർ പ്രദേശത്ത് വിദേശ വനിയുടെ മൃതദേഹം അർദ്ധനഗ്നമായ നിലയിൽ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയതിനാൽ തന്നെ കൊലപാതകമാണെന്നാണ് നിഗമനം.
രാവിലെ ആറുമണിയോടെയാണ് ഡൽഹി–ജയ്പൂർ ഹൈവേയിൽ മൃതദേഹം കിടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. ആഫ്രിക്കൻ വംശജയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിയ്യാൻ സാധിച്ചിട്ടില്ല.അർദ്ധനഗ്നമായ നിലയിലായിരുന്നു മൃതദേഹം. ഇതോടെ ബലാൽസംഗത്തിന് ശേഷം കൊലപ്പെടുത്തിയതാകാമെന്ന സംശയം ശക്തമായി.

