ജനകീയ മുഖം നഷ്ടപ്പെട്ട് കേരള പോലീസ് , പിണറായി പ്രതിക്കൂട്ടിൽ.
തിരുവനന്തപുരം :
പോലീസിന് ജനകീയ മുഖം നഷ്ടപ്പെടുന്നു. പോലീസിന്റെ ക്രൂരതകൾ സിപിഎം പ്രവർത്തകർ പോലും വെളിപ്പെടുത്തിയതിനാൽ മുഖം രക്ഷിക്കാൻ പാടുപെടുകയാണ് കേരള പോലീസ്.
കുന്നംകുളം സംഭവത്തിന് പിന്നാലെ പീച്ചി പൊലീസ് സ്റ്റേഷനിലെയും ‘ഏമാൻ’മാരുടെ ക്രൂരമർദ്ദനം പുറത്തുവന്നതോടെ ജനകീയമുഖം നഷ്ടപ്പെട്ടകേരള പൊലീസ് സർക്കാരിൻ്റെ പ്രതിഛായക്ക് കോട്ട മേല്ലിച്ചു എന്ന അഭിപ്രായമാണ് സി.പി.എം. ന്
ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ച വേണ്ടെന്നാണ് സർക്കാരിന്റെ പൊതുനിലപാട്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഇത്തരക്കാരെ സംരക്ഷിച്ചാല്‍ വലിയവില നല്‍കേണ്ടിവരുമെന്ന ആശങ്ക ഭരണ കക്ഷികളിലും ശക്തമാണ്. മദ്ധ്യസ്ഥ ചർച്ചയ്ക്ക് പോയ കൊല്ലം കണ്ണനല്ലൂർ സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സജീവിനെ നെടുമ്ബന സ്റ്റേഷനിലെ എസ്.ഐ മർദ്ദിച്ച സംഭവം പുറത്തുവന്നതോടെ ഭരണക്ഷിക്കാരും കടുത്ത അമർഷത്തിലാണ്. സജീവ് ഫേസ്ബുക്കിലൂടെ അടുത്തിടെയാണ് തന്റെ ദുരനുഭവം വിവരിച്ചത്.
ഇതിനിടെ
ദൃശ്യമാദ്ധ്യമത്തിനു മുന്നില്‍ സംസാരിച്ചുകൊണ്ടിരുന്ന സജീവിനെ പാർട്ടിക്കാർ എത്തി തടഞ്ഞതും സംസാരിക്കാൻ പാടില്ലെന്ന് വിലക്കിയതും പരിഹാസ്യമായി.
ആരോപണവിധേയർക്കെതിരെ ഉടനടി നടപടി ഉണ്ടാകണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്. സംഘടനാ ബലം ഇക്കൂട്ടർക്ക് തണലാകുന്നുവെന്ന ആക്ഷേപവുമുണ്ട്. കസ്റ്റഡി മർദ്ദനങ്ങള്‍ പെരുകുമ്ബോള്‍ പ്രതിപക്ഷം വിരല്‍ ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കാണ്.
കുന്നംകുളം പൊലീസ് സ്റ്റേഷൻ കസ്റ്റഡി പീഡനക്കേസിന്റെ എല്ലാ ഫയലുകളും കൈമാറാൻ റേഞ്ച് ഡി.ഐ.ജി എസ്. ഹരിശങ്കറിനോട് ഐ.ജി രാജ്പാല്‍ മീണ ആവശ്യപ്പെട്ടിട്ടുണ്ട്. എസ്.ഐ അടക്കം നാലു പേർക്കും ഐ.ജി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. പിരിച്ചുവിടല്‍,തരംതാഴ്ത്തല്‍ തുടങ്ങിയ കടുത്ത നടപടികള്‍ ആലോചിക്കുന്നുണ്ട്.
പീച്ചിയില്‍ അന്വേഷണം
ക്രൈംബ്രാഞ്ചിന്
തൃശൂർ:പട്ടിക്കാട് ലാലീസ് ഫുഡ് ആൻഡ് ഫണ്‍ ഹോട്ടല്‍ ജീവനക്കാർക്ക് പീച്ചി പൊലീസ് സ്‌റ്റേഷനില്‍ മർദനമേറ്റ സംഭവം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും.
2023 മേയ് 24നാണ് സംഭവങ്ങളുടെ തുടക്കം.
പാലക്കാട് വണ്ടാഴി സ്വദേശി ദിനേഷ്, സഹോദരപുത്രൻ ജിനീഷ് എന്നിവർ ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന് ആരോപിച്ച് തർക്കമുണ്ടാക്കി. ഹോട്ടലുകാർ സ്റ്റേഷനില്‍ അറിയിച്ചിട്ടും പൊലീസ് എത്തിയില്ല. ജീവനക്കാർ മർദ്ദിച്ചെന്ന് ആരോപിച്ച് ദിനേഷും ജിനീഷും പരാതി നല്‍കി.
സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഹോട്ടല്‍ മാനേജർ റോണി ജോണിനെയും ഡ്രൈവർ ലിവിൻ ഫിലിപ്പിനെയും
എസ്.ഐ രതീഷ് മുഖത്ത് അടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പിന്നാലെ സ്വന്തംവീട്ടില്‍ വച്ച് പരാതിക്കാർക്ക് പണം കൈമാറുന്ന ദൃശ്യം ഹോട്ടല്‍ ഉടമ കെ.പി.ഔസേപ്പ് പുറത്തുവിട്ടു. അഞ്ചു ലക്ഷം നല്‍കിയെന്നും അതില്‍ മൂന്നു ലക്ഷം പൊലീസിനാണെന്ന് ആരാേപിക്കുകയും ചെയ്തു. കൈമാറിയത് അയ്യായിരം രൂപയെന്നാണ് പരാതിക്കാരൻ പറയുന്നത്. ആരോപണ വിധേയനായ എസ്. ഐ രതീഷ് ഇപ്പോള്‍ കൊച്ചി കടവന്ത്രയില്‍ സി. ഐയാണ്.
പുറത്താക്കാൻ ചട്ടമുണ്ട്
1. പൊലീസ് ആക്ടിലെ 86(ബി)ചട്ടപ്രകാരം അക്രമം, അസാന്മാർഗ്ഗികം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാല്‍ സേനയില്‍ നിന്ന് പുറത്താക്കാം.
2. ശിക്ഷിക്കപ്പെട്ടില്ലെങ്കിലും ശാരീരികവും മാനസികവും പെരുമാറ്റപരവുമായി പൊലീസ്‌ജോലിക്ക് ‘അണ്‍ഫിറ്റാണെങ്കില്‍’ 86(സി) ചട്ടപ്രകാരം പുറത്താക്കാം.
3. പൊലീസ് ആക്ടില്‍ 2012ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഡ്യൂട്ടിയില്‍ ഗുരുതരമായ വീഴ്ചവരുത്തിയാല്‍ പിരിച്ചുവിടാം.

