സോഷ്യല്‍ മീഡിയ ആപ്പുകളുടെ നിരോധനത്തില്‍ നേപ്പാളില്‍ വ്യാപക പ്രതിഷേധം.16 മരണം.
കാഠ്മണ്ഡു: സോഷ്യല്‍ മീഡിയ ആപ്പുകളുടെ നിരോധനത്തില്‍ നേപ്പാളില്‍ വ്യാപക പ്രതിഷേധ. സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി ആയിരക്കണക്കിന് യുവാക്കളാണ് തെരുവിലിറങ്ങിയത്.പ്രതിഷേധത്തിനിടെ 16 പേർ മരച്ചതായാണ് വിവരം. നൂറുകണക്കിന് ആളുകൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധം ശക്തമായതോടെ ഇന്റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി.
പാര്‍ലമെന്റ് വളപ്പില്‍ ഉള്‍പ്പെടെയാണ് പ്രതിഷേധം നടന്നത്. നിലവില്‍ തലസ്ഥാനനഗരിയായ കാഠ്മണ്ഡുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

https://x.com/sidhant/status/19649823368
നേപ്പാളിലെ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധത്തെ ജെന്‍ സി പ്രക്ഷോഭമെന്നാണ് ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. കൂടുതല്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെ കാഠ്മണ്ഡുവില്‍ സര്‍ക്കാര്‍ സൈന്യത്തെയും വിന്യസിച്ചു.
ആദ്യഘട്ടത്തില്‍ സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ തന്നെയാണ് ശക്തമായ പ്രതിഷേധം ഉയര്‍ന്നത്. പിന്നാലെ ഇന്ന് (തിങ്കള്‍) ഉച്ചയോടെ യുവാക്കള്‍ കാഠ്മണ്ഡുവില്‍ തടിച്ചുകൂടുകയായിരുന്നു.
യുവാക്കള്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും വെടിയുതിര്‍ക്കുകയും ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്താണ് യുവാക്കള്‍ പ്രതിഷേധിച്ചത്.

