ലൈംഗികാരോപണങ്ങളില്‍ രാഹുലിനെതിരെ മൊഴി നല്‍കില്ല, നിയമനടപടിക്ക് താല്‍പ്പര്യമില്ല”; അന്വേഷണ സംഘത്തോട് രണ്ട് യുവതികള്‍

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിലവില്‍ ലൈംഗികാരോപണങ്ങളില്‍ മൊഴി നല്‍കാൻ തയ്യാറല്ലെന്ന് പരാതിക്കാരായ രണ്ട് യുവതികള്‍
നിയമ നടപടികളുമായി മുന്നോട്ട് പോകാൻ താല്‍പ്പര്യം ഇല്ലെന്ന് ഇവർ അന്വേഷണ സംഘത്തെ അറിയിച്ചു. ആരോപണങ്ങളില്‍ ഉറച്ച്‌ നില്‍ക്കുന്നെങ്കിലും നിയമ നടപടികളിലേക്ക് കടക്കാൻ ഇപ്പോള്‍ താല്‍പ്പര്യം ഇല്ലെന്നാണ് യുവതികള്‍ അറിയിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം, ഭാവിയില്‍ ഇവർ പരാതി നല്‍കാനുള്ള സാധ്യത അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.

ആരോപണമുയർത്തിയവർ ആരും തന്നെ പരാതി നല്‍കാൻ തയ്യാറാകാത്ത സാഹചര്യത്തില്‍ കേസുകള്‍ ദുർബലമാണെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ വിലയിരുത്തിയിരുന്നു. കേസുമായി സഹകരിക്കില്ലെന്ന് യുവതികള്‍ നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. ഗർഭഛിദ്രം നടത്തിയ യുവതിയെയാണ് പ്രധാനമായും ക്രൈം ബ്രാഞ്ച് സമീപിച്ചത്. എന്നാല്‍ നിയമനടപടിയുമായി മുന്നോട്ട് പോകാൻ താല്‍പ്പര്യമില്ലെന്ന് യുവതി അന്വേഷണ സംഘത്തോട് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *