എസ്‌ഐആർ രാജ്യവാപകമാക്കാൻ തീരുമാനം; ശക്തമായി എതിർക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി.
ന്യൂഡൽഹി: കേരളത്തിലെ വോട്ടർ പട്ടികയിൽ തീവ്രപരിശോധന നടത്തുന്നതിനെതിരെ എതിർപ്പുമായി മുസ്‌ലിം ലീഗ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. തെറ്റ് തിരുത്തുന്നതിന് പകരം മൊത്തം തകർക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തിരിച്ചടിയും എസ്‌ഐആർ വിരുദ്ധ പ്രക്ഷോഭവും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ട് ചോർച്ച സംബന്ധിച്ച പ്രത്യേക യോഗം വിളിക്കണമെന്നും ഇ.ടി അഭിപ്രായപ്പെട്ടു. എസ്‌ഐആറിലെ അപാകത സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ഇ.ടി വ്യക്തമാക്കി.
ബിഹാർ തിരഞ്ഞെടുപ്പിനു മുന്നോടിയായി എസ്‌ഐആർ തിരക്കിട്ടു നടപ്പാക്കിയത് വലിയ വിവാദത്തിന് കാരണമായിരുന്നു. സുപ്രീം കോടതി വരെ എത്തിയ കേസിൽ ഒടുവിൽ പട്ടിക തയ്യാറാക്കുന്നതിന് അനുമതി നൽകിയെങ്കിലും മാനദണ്ഡങ്ങൾ പാലിക്കണമെന്നും ആധാർ കാർഡ് വോട്ടിങ്ങിനുള്ള രേഖയായി കണക്കാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

