നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നത് നാന്നൂറിൽ അധികം ഇന്ത്യക്കാർ കോഴിക്കോട്ടെ മലയാളി യാത്രാ സംഘം നാളെ തിരിച്ചെത്തും,
കോഴിക്കോട്: നേപ്പാളിൽ കുടുങ്ങിയ മലയാളികൾ നാളെ തിരിച്ചെത്തും. കോഴിക്കോട്, മലപ്പുറം സ്വദേശികളായ 40 പേരാണ് നാളെ തിരിച്ചെത്തുന്നത്. കാഠ്മമണ്ഡുവിൽ നിന്നും ബെംഗളൂരുവിലാണ് വിമാനം മാർഗം എത്തുക. പിന്നീട് റോഡ് മാർഗം കോഴിക്കോട് എത്തും. വിനോദ സഞ്ചാരത്തിനായാണ് സംഘം നേപ്പാളിൽ എത്തിയത്.
(എറണാകുളത്തെ വിദ്യാർഥികളും അധ്യാപകരും)
നേപ്പാളിൽ 400-ൽ അധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ടുകൾ.
മുളന്തുരുത്തി (എറണാകുളം) ∙നിർമല കോളജിലെ വിദ്യാർഥികൾ അടങ്ങുന്ന 12 അംഗ സംഘം നേപ്പാളിൽ കുടുങ്ങിക്കിടക്കുകയാണ്
എംഎസ്ഡബ്ല്യു രണ്ടാംവർഷ വിദ്യാർഥികളായ 10 പേരും 2 അധ്യാപകരുമാണു കുടുങ്ങിയത്
ഇന്റർനാഷനൽ സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി കാദംബരി മെമ്മോറിയൽ കോളജിന്റെ ക്ഷണിതാക്കളായാണ് കഴിഞ്ഞ 3ന് ഇവർ ട്രെയിനിൽ യാത്ര പുറപ്പെട്ടത്. ഗോരഖ്പുർ റെയിൽവേ സ്റ്റേഷനിൽനിന്നു റോഡുമാർഗം 6ന് കഠ്മണ്ഡുവിലെത്തി.
പാർലമെന്റ് മന്ദിരത്തിനടുത്തുള്ള കോളജിൽ ഉള്ളപ്പോഴാണ് അക്രമം തുടങ്ങിയത് അറിഞ്ഞതെന്നും ഉടൻ കോളജ് അധികൃതർ താമസസ്ഥലമായ ബൈസേപ്പട്ടിയിലേക്കു മാറ്റിയെന്നും സംഘത്തിലുള്ള അസി. പ്രഫസർ ലാലു പി.ജോയി ‘മനോരമ’യോടു പറഞ്ഞു. 2 കിലോമീറ്റർ നടന്നാണു താമസസ്ഥലത്തെത്തിയത്. ഇവിടെനിന്ന് 7 കിലോമീറ്റർ അകലെയാണു പ്രക്ഷോഭം നടക്കുന്നത്. സുരക്ഷിതസ്ഥലത്തായതിനാൽ അവിടെ തുടരാനാണ് ഇന്ത്യൻ എംബസി അറിയിച്ചത്.
“”അധ്യാപിക ശ്രീദേവി മുരളി, വിദ്യാർഥികളായ അനീറ്റ പോൾ, എം.ബി.അനീറ്റ, ചന്ദന, സൂര്യഗായത്രി, കെ.എൻ.ഫർസിൻ, ജാൻസൻ പോൾ, ഡാനിയൽ, റിഥിൻ, ഐശ്വര്യ, ദീപിക എന്നിവരാണു സംഘത്തിലെ മറ്റുള്ളവർ. 14നു നാട്ടിലേക്കു തിരിക്കാനാണു നിശ്ചയിച്ചിരുന്നത്. ഗോരഖ്പുരിൽനിന്നുള്ള ട്രെയിനിൽ ടിക്കറ്റ് എടുത്തിട്ടുണ്ട്. താമസസ്ഥലത്തുനിന്ന് ഇവിടേക്ക് 325 കിലോമീറ്ററുണ്ട്; അതിർത്തിയിലേക്ക് 264. സ്ഥിതി ശാന്തമാകാതെ യാത്ര സുരക്ഷിതമല്ലെന്നാണ് എംബസി അധികൃതർ അറിയിച്ചിട്ടുള്ളത്.
നേപ്പാളിലെ വിമാനത്താവളങ്ങൾ അടച്ചതിനെ തുടർന്ന് ചിലരെ ഉത്തർപ്രദേശിലെ സോനൗലിയിലുള്ള ഇന്ത്യ-നേപ്പാൾ അതിർത്തി വഴി തിരിച്ചെത്തിച്ചു. ഡാർജിലിംഗിലെ പാനിറ്റങ്കി അതിർത്തി കടന്നും ചിലർ ഇന്ത്യയിൽ തിരിച്ചെത്തി. നിലവിലെ സാഹചര്യം കണക്കിലെടുത്ത്, നേപ്പാളിലുള്ള ഇന്ത്യക്കാർക്ക് പുറത്ത് പോകുന്നത് ഒഴിവാക്കാനും എല്ലാ മുൻകരുതലുകളും എടുക്കാനും എംബസി നിർദേശം നൽകിയിരുന്നു.

