‘ഭക്ഷണത്തിനായി പാത്രവും നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക് എങ്ങനെ തൊണ്ടയിൽ നിന്ന് ഭക്ഷണം ഇറങ്ങും’ ഗസ്സയിലെ കുട്ടികളെക്കുച്ച പരാമർശത്തിൽ എം. ലീലാവതിക്കെതിരെ വലതുപക്ഷ സൈബർ ആക്രമണം , പ്രതികരിച്ച് സോഷ്യൽ മീഡിയ
കോഴിക്കോട്: ഗസ്സയിലെ കുട്ടികളെ ക്കുറിച്ച് എഴുത്തുകാരി എം. ലീലാവതി നടത്തിയ പരാമർശത്തിൽ വലതുപക്ഷ ഹിന്ദുത്വ പ്രൊഫൈലുകൾ നടത്തുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സാംസ്‌കാരികലോകവും സോഷ്യല്‍ മീഡിയയും.
ഗസയിലെ കുഞ്ഞുങ്ങളെ കുറിച്ചുള്ള പ്രസ്താവനയ്ക്ക് പിന്നാലെയാണ് എം. ലീലാവതിക്കെതിരെ സൈബറാക്രമണം ഉണ്ടായത്. ഇതിനെ അപലപിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തിയത്.
വിശന്നൊട്ടിയ വയറുമായി നില്‍ക്കുന്ന ഗസയിലെ കുഞ്ഞുങ്ങള്‍’ എന്ന പരാമര്‍ശമാണ് സൈബര്‍ ഇടങ്ങളില്‍ ആക്രമിക്കപ്പെട്ടത്. തന്റെ 98 പിറന്നാള്‍ ദിനത്തില്‍ ആഘോഷങ്ങള്‍ വേണ്ടെന്ന് വെച്ചുകൊണ്ടായിരുന്നു എം. ലീലാവതിയുടെ പ്രസ്താവന.
ഭക്ഷണത്തിനായി പത്രവും നീട്ടി നില്‍ക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്ക എങ്ങനെയാണ് ചോറ് തൊണ്ടയില്‍
നിന്നിറങ്ങുകയെന്നും ലീലാവതി പിറന്നാള്‍ ആശംസകളുമായി എത്തിയവരോട് പറഞ്ഞിരുന്നു. പിന്നാലെ രൂക്ഷമായ വിമര്‍ശനമാണ് എം. ലീലാവതി നേരിട്ടത്.
ഗസയില്‍ മാത്രമല്ല കുഞ്ഞുങ്ങള്‍ മരിക്കുന്നത്, ലോകത്ത് പലയിടങ്ങളിലും കുഞ്ഞുങ്ങള്‍ മരണപ്പെടുന്നുണ്ട്. അപ്പോള്‍ എല്ലാം നിങ്ങളെ എവിടെയായിരുന്നു എന്ന ചോദ്യമുയര്‍ത്തിയായിരുന്നു സൈബര്‍ ആക്രമണം.
‘പ്രായം കൂടിയെന്നേ ഉള്ളു… വകതിരിവില്ല, അതുകൊണ്ട് എന്ത് കിളവി ഇപ്പോള്‍ മൂന്ന് നേരവും പട്ടിണിയിലാ, പോകുന്നതിന് മുമ്പ് എന്തെങ്കിലുമൊക്കെ ചെയ്തുകൂട്ടട്ടെ’ തുടങ്ങിയ അധിക്ഷേപ കമന്റുകളാണ് സൈബര്‍ ഇടങ്ങളില്‍ ഉയര്‍ന്നത്. എന്നാല്‍ ലീലാവതിക്കെതിരായ സൈബറാക്രമണത്തില്‍ അപലപിച്ച് പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി.

