കൊന്നു തീർക്കുന്നു ഇസ്റാഈൽ,അതിശക്ത കരയാക്രമണത്തില്‍ കുരുതിക്കളമായി ഗാസ .
ഗസ്സ :ഗസയില്‍ എല്ലാ മുന്നറിയിപ്പുകളും മറികടന്ന് ഇസ്രായേല്‍ കരയാക്രമണം ശക്തമാക്കിയതോടെ എങ്ങും ചോരക്കളമാണ്. കുരുതിക്കളമായി മാറിയ ഗാസയില്‍ സമാധാനം പുലരാൻ ഇനി നിർണായകം ഫ്രാൻസും സൗദിയും ചേർന്നു നയിക്കുന്ന അടുത്ത യോഗമാണ്
ഇസ്രയേല്‍ തുടങ്ങിയ അതിശക്ത കരയാക്രമണമത്തില്‍ ചോരക്കളമായി മാറിയിരിക്കുകയാണ് ഗാസ. ആദ്യ ദിവസത്തെ ബോംബാക്രമണത്തില്‍ 91 പേർ കൊല്ലപ്പെട്ടു. ഗാസയില്‍ നിന്ന് പലസ്തീനികള്‍ കൂട്ട പലായനം നടത്തുകയാണ്. ഗാസ മുനമ്ബിന് മേലുള്ള സമ്ബൂർണ നടപടിയുടെ മാപ്പ് ഐ ഡി എഫ് പുറത്ത് വിട്ടു. വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണം ഓരോ ദിവസം വിപൂലീകരിക്കുമെന്ന് ഇസ്രായേല്‍ സേന വ്യക്തമാക്കി. ആക്രമണത്തെ നേരിടാൻ ബന്ദികളെ മനുഷ്യകവചമായി ഉപയോഗിക്കരുതെന്ന് അമേരിക്ക ഹമാസിന് മുന്നറിയിപ്പ് നല്കി.
ഇതിനിടെ 22 ന് നടക്കാനിരിക്കുന്ന യോഗത്തില്‍ കൂടുതല്‍ അന്താരാഷ്ട്ര പിന്തുണ പ്രതീക്ഷിക്കുന്നു. ഗാസയില്‍ നിന്ന് പിൻവാങ്ങണമെന്ന അറബ് – ഇസ്ലാമിക് ഉച്ചകോടിയുടെ കൂട്ടായ മുന്നറിയിപ്പും മറികടന്നാണ് ഗാസയില്‍ ഇസ്രയേലിന്റെ വെല്ലുവിളി നീക്കം. ഇതോടെ അറബ് – ഇസ്ലാമിക് കൂട്ടായ്മയുടെ അടുത്ത നടപടി എന്താകുമെന്നത് പ്രധാനമാണ്. ആരൊക്കെ ഉപരോധിച്ചാലും എല്ലാം തങ്ങളുടെ കൈവശം ഉണ്ടെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വെല്ലുവിളി നടത്തിയത്. ഇതിന് തൊട്ടു പിന്നാലെയാണ് ഗസയില്‍ പൂർവാധികം ശക്തിയില്‍ കരയാക്രമണം തുടങ്ങിയത്.
മുമ്ബെങ്ങും ഇല്ലാത്ത തരത്തിലുള്ള ആഗോള സമ്മർദം ഉള്ളപ്പോഴാണ് ഇസ്രയേല്‍ അതിശക്ത കരയാക്രമണം തുടങ്ങിയത് എന്നതാണ് ഏവരെയും ഞെട്ടിക്കുന്ന്. അമേരിക്കയുടെ പിന്തുണ തങ്ങള്‍ക്കുണ്ട് എന്നതാണ് നെതന്യാഹു തുറന്നു തന്നെ അവകാശപ്പെടുന്നത്. ഖത്തർ നയിക്കുന്ന വെടിനിർത്തല്‍ മാധ്യസ്ഥം മുന്നോട്ട് പോകാൻ ഇനിയെന്താണ് വഴി എന്നത് ലോകം ഉറ്റുനോക്കുന്നു. ഖത്തർ ഇടപെടല്‍ തുടരണം എന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. തുടരും എന്നാണ് ഖത്തറിന്റെയും നിലപാട്.

ഇസ്രയേലിലെ ചർച്ച പൂർത്തിയാക്കിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഉടൻ തന്നെ ദോഹയില്‍ എത്തുന്നുണ്ട്. 22 നാണ് ഇരു രാഷ്ട്ര പരിഹാരം തേടി ഫ്രാൻസ് – സൗദി നയിക്കുന്ന അടുത്ത സമ്മേളനം. യു എന്നില്‍ വലിയ പിന്തുണ ഇതിനോടകം ഈ നീക്കത്തിന് ഉണ്ട്. കൂടുതല്‍ രാഷ്ട്രങ്ങളെ അണി നിരത്താൻ കഴിഞ്ഞാല്‍ അത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. യു എന്നില്‍ ഇസ്രയേലിന് എതിരായ മുന്നേറ്റം സൃഷ്ടിക്കാൻ അറബ് – ഇസ്ലാമിക് ഉച്ചകോടിയും തീരുമാനിച്ചിട്ടുണ്ട്. സാധ്യമായ വഴികളില്‍ എല്ലാം പലസ്തീനില്‍ ആക്രമണം നടത്തുന്നവരെ നിയമത്തിന് മുന്നില്‍ എത്തിക്കാനും അറബ് – ഇസ്ലാമിക് ഉച്ചകോടി തീരുമാനിച്ചിട്ടുണ്ട്.

