സൈനിക യൂനിഫോമണിഞ്ഞ് തോക്കേന്തിയെത്തിയ മൂന്നംഗ സംഘം ‘എസ് ബിഐ നിന്ന് 20 കോടി രൂപയുടെ സ്വര്‍ണവും ഒരു കോടി രൂപയും കവര്‍ന്നു
ബംഗളുരു :സൈനിക യൂനിഫോമണിഞ്ഞ് തോക്കേന്തിയെത്തിയ മൂന്നംഗ സംഘം
‘എസ് ബിഐ നിന്ന് 20 കോടി രൂപയുടെ സ്വര്‍ണവും ഒരു കോടി രൂപയും കവര്‍ന്. കര്‍ണാടകയിലെ ചാദച്ചന്‍ നഗരത്തിലെ എസ്. ബി.ഐ ശാഖയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് കൊള്ള നടന്നത്.
സൈനിക യൂനിഫോമണിഞ്ഞ് തോക്കേന്തിയെത്തിയ മൂന്നംഗ സംഘമാണ് ബാങ്ക് കൊള്ളയടിച്ചത്.
ബാങ്ക് ജീവനക്കാരെ കീഴ്‌പ്പെടുത്തിയ സംഘം മാനേജരെയും മറ്റ് ജീവനക്കാരെയും കൈയുംകാലും കെട്ടി ശുചിമുറിയില്‍ പൂട്ടിയിട്ടാണ് സംഘം കൊള്ള നടത്തിയത്.
മാനേജരെ ഭീഷണിപ്പെടുത്തി പണം ഇരുന്ന ട്രേയും ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന ലോക്കറും തുറന്ന് ഇവ എടുത്ത് അക്രമികള്‍ കടന്നുകളയുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൊള്ളക്കാര്‍ എത്തിയ വാനില്‍ ഉണ്ടായിരുന്ന നമ്പര്‍ പ്ലേറ്റ് വ്യാജമായിരുന്നുവെന്നും പോലീസ് കണ്ടെത്തി.
കൊള്ളമുതലുമായി
കടന്നുകളയുന്നതിനിടെ അക്രമികള്‍ സഞ്ചരിച്ചിരുന്ന വാഹനം സോളാപുര്‍ ജില്ലയില്‍ വച്ച് ഇരുചക്രവാഹനത്തില്‍ ഇടിക്കുകയും തുടര്‍ന്ന് നാട്ടുകാരുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

