സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാകില്ലെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു.
ടെല്‍ അവീവ്: സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാകില്ലെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ട് ബ്രിട്ടന്‍, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പരാമര്‍ശം.
‘ഹമാസിന് ഒരു സമ്മാനം നല്‍കി, അതായത് ഭീകരതയ്ക്കുള്ള വലിയ പ്രതിഫലം’ എന്ന് വിമര്‍ശിച്ചുകൊണ്ടാണ് നെതന്യാഹു പ്രതികരിച്ചത്. എന്നാല്‍ സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമാകില്ലെന്നും ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടില്ലെന്നും നെതന്യാഹു പറഞ്ഞു.
അടുത്താഴ്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നെതന്യാഹുവും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഇതിനുശേഷം ഈ വിഷയത്തില്‍ ഒരു പ്രഖ്യാപനമുണ്ടാകുമെന്നും നെതന്യാഹു അറിയിച്ചു.
വെസ്റ്റ് ബാങ്കിലെ ചില ഭാഗങ്ങള്‍ പിടിച്ചെടുക്കുമെന്നും നെതന്യാഹു സൂചന നല്‍കിയതായി ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

