ജനകീയ പ്രക്ഷോപത്തിന് മുമ്പിൽ ഗസ്സയോടുള്ള നിലപാട് മാറ്റി മെലോണി.
ന്യൂയോര്‍ക്ക്: ഇറ്റലിയിൽ കാറ്റ് മാറി വീശുന്നു. ജനകീയ പ്രക്ഷോപത്തിന് മുമ്പിൽ ഗസ്സയോടുള്ള നിലപാട് മാറ്റി ഇറ്റല
ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതിന് ഇറ്റലി എതിരല്ലെന്ന് പ്രധാനമന്ത്രി ജോര്‍ജിയ മെലോണി. 2023 ഓക്ടോബര്‍ 7-ന് ഇസ്രയേലില്‍ അതിക്രമിച്ച് കയറി ഹമാസ് തട്ടിക്കൊണ്ടുപോയ എല്ലാ ബന്ദികളെയും വിട്ടയക്കണമെന്നും സര്‍ക്കാര്‍ പദവികളില്‍നിന്ന് ഹമാസ് ഒഴിവാകണമെന്നും മെലോണി പറഞ്ഞു. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രമേയം അവതരിപ്പിക്കുമെന്നും അവര്‍ അറിയിച്ചു.
ഗാസയിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച് പലസ്തീന് അനുകൂല പ്രക്ഷോഭകര്‍ റോം ഉള്‍പ്പെടെ ഇറ്റലിയിലെ പ്രധാന നഗരങ്ങളില്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ‘ലെറ്റ്സ് ബ്ലോക്ക് എവരിതിംഗ്’ എന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായിരുന്നു പ്രകടനങ്ങള്‍. പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറിയതോടെ പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ ഒട്ടേറെപേര്‍ അറസ്റ്റിലായി. ഈ സാഹചര്യത്തിലാണ് മെലോണിയുടെ പ്രതികരണം.
ബന്ദികളെ മോചിപ്പിക്കാനും ശത്രുത അവസാനിപ്പിക്കാനും കഴിയുന്നത് ഹമാസിനാണ്. അവര്‍ മാറി നില്‍ക്കേണ്ടത് അനിവാര്യമാണ്- മെലോണി പറഞ്ഞു
ഇസയേലിന്റെ ഏറ്റവും ശക്തരായ സഖ്യകക്ഷികളിലൊന്നായ വലതുപക്ഷ സര്‍ക്കാരിനെയാണ് മെലോണി നയിക്കുന്നത്. പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുന്നതില്‍ ബ്രിട്ടന്, കാനഡ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ അതേ വഴി പിന്തുടരാൻ മെലോണി വിസമ്മതിച്ചു.
ലോകത്ത് നടന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങളും സംഘര്‍ഷങ്ങളും പരിഹരിക്കുന്നതില്‍ ഇന്ത്യയ്ക്ക് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മെലോണി പറഞ്ഞു.

