പറമ്പിൽ ബസാറിൽ വീട് കുത്തിതുറന്ന് 25 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ.
കോഴിക്കോട്: പറമ്പിൽ ബസാറിൽ വീട് കുത്തിതുറന്ന് 25 പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച
കേസിൽ പ്രതി പിടിയിൽ. കക്കോടിയിൽ താമസിക്കുന്ന വെസ്റ്റ്ഹിൽ സ്വദേശി അഖിലാണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്.
മല്ലിശേരി താഴം മധുവിന്റെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണാഭരണം മോഷണം പോയ കേസിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ നിരവധി മോഷണക്കേസുകളിലെ പ്രതിയാണ്.
വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്. വീട്ടുകാര്‍ സ്ഥലത്തില്ലെന്ന് മനസ്സിലാക്കി രാത്രി പത്തുമണിയോടെയാണ് പ്രതി മോഷണം നടത്തിയത്. ആശുപത്രി ആവശ്യത്തിനായി പോയ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം തിരിച്ചറിഞ്ഞത്.
മറ്റൊരു മോഷണ ശ്രമത്തിനിടെയാണ് അഖിലിനെ പിടികൂടിയത്. കക്കോടിയിൽ പൂട്ടിക്കിടന്ന വീട്ടിൽ കഴിഞ്ഞ രാത്രി നടത്തിയ മോഷണ ശ്രമം നാട്ടുകാർ അറിഞ്ഞതോടെ സ്കൂട്ടർ ഉപേക്ഷിച്ചു പ്രതി കടന്നുകളയുകയായിരുന്നു. തുടർന്ന് ഈ സ്കൂട്ടർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടിച്ച മറ്റൊരു സ്കൂട്ടറില്‍ സഞ്ചരിക്കവെ പാറക്കുളത്ത് വെച്ചാണ് പ്രതി പിടിയിലാകുന്നത്.
ചെറുതും വലുതുമായ 14 ഓളം കവർച്ചകളാണ് പ്രതി കോഴിക്കോട് നഗരത്തിൽ ഇതിനോടകം നടത്തിയത്. പൂട്ടി കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചായിരുന്നു കവർച്ച.

