മുൻ വൈരാഗ്യത്തെ തുടര്‍ന്ന് തര്‍ക്കം, സംഘർഷം; യുവാവിന് കുത്തേറ്റു;
അരീക്കോട്:മുൻ വൈരാഗ്യത്തെ തുടര്‍ന്ന് നടന്ന തര്‍ക്കത്തിൽയുവാവിന് കുത്തേറ്റു
അരീക്കോട് കിഴുപറമ്പ് കൊടവങ്ങാടിൽ യുവാക്കൾ തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെയാണ് കുത്തേറ്റത്. കിഴുപറമ്പ് കൊടവങ്ങാട് സ്വദേശി, 27 വയസുകാരനായ ജുനൈസിനാണ് കുത്തേറ്റത്. ഇയാളുടെ പരിക്ക് ഗുരുതരമാണ്. ജുനൈസിനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുമ്പുണ്ടായിരുന്ന ചില പ്രശ്‌നങ്ങളുടെ പേരിൽ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ വാക്കുതർക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ ഷിജു എന്ന വ്യക്തിയാണ് ജുനൈസിനെ കുത്തിയത്.
യുവാവിന് കുത്തേറ്റതോടെ സംഘര്‍ഷം നടത്തിയവര്‍ പലവഴിക്ക് ചിതറിയോടി. മുന്‍വൈരാഗ്യമാണ് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടാൻ കാരണം. സംഭവത്തില്‍ ഇരു വിഭാഗങ്ങളെയും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

