ചെടിച്ചട്ടിക്ക് ഓഡർ കൊടുത്തതിന് കൈക്കൂലി; സംസ്ഥാന കളിമൺപാത്ര വികസന കോർപ്പറേഷൻ ചെയർമാൻ അറസ്റ്റിൽ.

കൊച്ചി: ചെടിച്ചട്ടി ഓർഡറിന് കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് പിടിയിൽ
കേരള സംസ്ഥാന കളിമൺ പാത്ര നിർമാണ വിപണന ക്ഷേമ വികസന കോര്‍പറേഷനും സി.ഐ. ടി. യു സംസ്ഥാന കമ്മറ്റി അംഗവുമായ . കെ.എൻ കുട്ടമണിയാണ് തൃശൂർ വിജിലൻസ് അറസ്റ്റ് ചെയ്തത്. . 10000 രൂപയാണ് ഇയാൾ കൈക്കൂലി ആയി വാങ്ങിയത്.വളാഞ്ചേരി കൃഷിഭവന് കീഴിൽ വിതരണം ചെയ്യാനായി ഓർഡർ ചെയ്ത 5,372 ചെടിച്ചട്ടികളിൽ ഒരു ചെടിച്ചട്ടിക്ക് മൂന്ന് രൂപ വീതം നിർമാണ യൂണിറ്റ് ഉടമയോട് കമ്മീഷൻ ആവശ്യപ്പെടുകയായിരുന്നു. തൃശൂർ ചിറ്റിശ്ശേരിയിലെ കളിമൺപാത്ര നിർമാണ യൂണിറ്റ് ഉടമയോടാണ് കമ്മീഷൻ ആവശ്യപ്പെട്ടത്. കമ്മീഷന്‍റെ ആദ്യ പതിനായിരം രൂപ തൃശൂർ വടക്കേ സ്റ്റാൻഡിലെ ഇന്ത്യൻ കോഫി ഹൗസിൽ വച്ച് കൈപ്പറ്റുന്നതിനിടയാണ് ഇയാൾ പിടിയിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *