ഫ്ലോട്ടില്ല ഇസ്റാഈൽ വളഞ്ഞു. തുംബർഗ് അടക്കം 200 ലേറെ പേർ കസ്റ്റഡിയിൽ.
ഗസ്സ : (അൽ ജസീറ )
ദുരിതാശ്വാസ സാമഗ്രികളുമായി ഗാസയിലേക്ക് പുറപ്പെട്ട ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല ഇസ്രായേൽ അധിനിവേശ സേന തടഞ്ഞു.
37 രാജ്യങ്ങളിൽ നിന്നുള്ള 200 ലധികം പേരെ ഫ്ലോട്ടില്ലയിൽ ഇസ്രായേൽ സൈന്യം കസ്റ്റഡിയിലെടുത്തത്.

ഗ്ലോബൽ സുമുദ് ഫ്ലോട്ടില്ല വക്താവ് സെയ്ഫ് അബുകെഷെക് ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിൽ “ദൗത്യ അപ്‌ഡേറ്റ്” നൽകിയിട്ടുണ്ട്, ഇസ്രായേൽ സൈന്യം കടലിൽ 13 ബോട്ടുകൾ തടഞ്ഞതായി ഇവർ അറിയിച്ചുസ്പെയിനിൽ നിന്നുള്ള 30 പേർ; ഇറ്റലിയിൽ നിന്നുള്ള 22 പേർ; തുർക്കിയിൽ നിന്നുള്ള 21 പേർ; മലേഷ്യയിൽ നിന്നുള്ള 12 പേർ ഉൾപ്പെടെ 37 രാജ്യങ്ങളിൽ നിന്നുള്ള 201 ൽ അധികം ആളുകൾ ആ ബോട്ടുകളിലുണ്ടായിരുന്നുവെന്ന് അബുകഷെക് പറഞ്ഞു.

ഉപരോധം തകർത്ത് മാനുഷിക ഇടനാഴി തുറക്കുമെന്ന പ്രതീക്ഷയിൽ ശേഷിക്കുന്ന ബോട്ടുകൾ ഗാസയിലേക്ക് നീങ്ങുകയാണ്. ഇരുപതോളം ഇസ്രായേലി പടക്കപ്പലുകളാണ് തടയാനെത്തിയത്. അൽമ, സിറോ എന്നീ വോട്ടുകളിൽ കടന്ന സൈന്യം, അറസ്റ്റ് നടപടികൾ ആരംഭിച്ചു. ഗ്രേറ്റ തുംബർഗിനെ അറസ്റ്റ് ചെയ്തു. ഗസ്സക്ക് പകരം തുറമുഖത്തേക്ക് നീങ്ങാൻ ഇസ്രായേൽ സൈന്യം ഉത്തരവിട്ടെങ്കിലും, ഫ്ലോട്ടില്ല അംഗങ്ങൾ ഗസ്സയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അറിയിച്ചു. തടസ്സങ്ങൾ മറികടന്ന് ഗസ്സയിലെത്താൻ സംഘം ശ്രമിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേൽ നടപടിയിൽ പ്രതിഷേധിച്ച് ഇറ്റലിയിലെ തൊഴിലാളി സംഘടനകള്‍ വെള്ളിയാഴ്ച രാജ്യത്ത് പൊതുപണിമുടക്ക് പ്രഖ്യാപിച്ചു. വിവിധ നഗരങ്ങളിൽ പ്രതിഷേധ മാര്‍ച്ചുകളും നടത്തുമെന്നും നേപ്പിള്‍സ് അടക്കമുള്ള വൻ നഗരങ്ങൾ സ്തംഭിപ്പിക്കുമെന്നും നേതാക്കൾ അറിയിച്ചു.

