മാഞ്ചസ്റ്ററിലെ സിനഗോഗിലേക്ക് കാർ ഇടിച്ചു കയറ്റി നടന്ന അക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു
ലണ്ടൻ: മാഞ്ചസ്റ്ററിലെ സിനഗോഗിലേക്ക് കാർ ഇടിച്ചു കയറ്റി നടന്ന അക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട പോലീസ് വെടിവച്ചതിനെ തുടർന്ന് പ്രതി മരിച്ചതായി കരുതപ്പെടുന്നു.
ജൂത കലണ്ടറിലെ ഏറ്റവും പുണ്യദിനവും പാപപരിഹാര ദിനവുമായ യോം കിപ്പൂരിൽ ആളുകൾ ഒത്തുകൂടിയ സമയത്താണ് സംഭവം നടന്നത്. ആക്രമണത്തിൽ താൻ ഞെട്ടിപ്പോയെന്നും യുകെയിലുടനീളമുള്ള സിനഗോഗുകളിൽ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു

