ബൈക്ക് സൈക്കിളിൽ ഇടിച്ച് അപകടം; അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം..
മഞ്ചേരി:ബൈക്ക് സൈക്കിളിൽ ഇടിച്ച് അപകടം; അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം.
മഞ്ചേരി നറുകരയിൽ ബൈക്ക് സൈക്കിളിൽ ഇടിച്ച് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. നറുകര സ്വദേശിയായ ഇസിയാൻ (5) ആണ് മരിച്ചത്.ഇന്ന് വൈകിട്ടാണ് നാടിനെ നടുക്കിയ അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇസിയാന്റെ മയ്യിത്ത് നിലവിൽ മഞ്ചേരി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് കുടുംബത്തിന് വിട്ടുനൽകും.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.

