ഹമാസ് നടത്തിയത് വംശ ഹത്യയാണ് എന്ന് ഇസ്റാഈൽ പോലും പറഞ്ഞിട്ടില്ല … എസ്സെൻസ് യുക്തിയുടെ രവി ചന്ദ്രൻ്റെ ഭാഷയും ശൈലിയും മനുഷ്യ വിരുദ്ധം…. സാമൂഹ്യ നിരീക്ഷകൻ സജി മാർക്കോസിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
ഹമാസ് നടത്തിയത് വംശ ഹത്യയാണ് എന്ന് ഇസ്റാഈൽ പോലും പറഞ്ഞിട്ടില്ല …
എസ്സെൻസ് യുക്തിവാദി നേതാവ് രവിചന്ദ്രൻ്റെ ഇസ്റാഈൽ അനുകൂല നിലപാടുകളെ തെളിവ് നിർത്തിയുള്ള വിമർശനവുമായി സാമൂഹ്യ നിരീക്ഷകൻ
സജി മാർക്കോസിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് . യുക്തിവാദികളുടെ ഭാഷയും ശൈലിയും മനുഷ്യ വിരുദധമാണ്.
പോസ്റ്റിൻ്റെ പൂർണ രൂപം
ശരണ്യമോളും രവിചന്ദ്രൻ സാറുമായുള്ള ഇന്റർവ്യൂ കണ്ടു (ലിങ്ക് ഒന്നാം കമെന്റിൽ )
എസ്സെൻസ് നടത്തുന്ന ഒരു പരിപാടിയുടെ പ്രചരണാർത്ഥം Paid Advertisement ആയി നടത്തിയ 12 ഓളം ഇന്റർവ്യൂകളിൽ ശ്രോതാക്കൾ കാര്യമായി ശ്രദ്ധിച്ച ഏക ഇന്റർവ്യൂ ഇതാണെന്ന് പറയാം. (Paid Advertisement തെറ്റാണെന്ന് കരുതുന്നില്ല- പക്ഷെ, അത് പറയുന്നത് ഉചിതം എന്നു മാത്രം)
രവിചന്ദ്രൻ സാറിന്റെ പല നിലപാടുകളോടും വിയോജിപ്പുകളുണ്ടെങ്കിലും ഇത് എല്ലാ അതിരുകളും ലംഘിച്ച് എന്നതുകൊണ്ടാണ് ഈ പോസ്റ്റ്. ഇതിനു താഴെ മാന്യമായി ഭാഷയിൽ വിയോജിക്കാത്ത എല്ലാ കമെന്റ്സും ഡിലീറ്റ് ചെയ്യപ്പെടും
ഈ ഇന്റർവ്യൂവിന്റെ പ്രധാന വിയോജിപ്പുകൾ മുപ്പതാമത്തെ മിനിറ്റു കൊണ്ടാണ് ആരംഭിക്കുന്നത്.
ഒക്ടോബർ, 7 , 2025 ലെ ഹമാസിന്റെ ഇസ്രായേൽ ആക്രമണം വംശഹത്യ ആണെന്ന് രവിചന്ദ്രൻ സാർ പറയുന്നു.
യുണൈറ്റഡ് നേഷൻസ്, യൂറോപ്യന് യൂണിയൻ, അമേരിക്ക, അന്താരാഷ്‌ട്ര നിയമവിദഗ്ധർ – ഇങ്ങനെ First Hand Information കിട്ടുന്ന ആരും ഒക്ടോബർ, 7 ആക്രമണത്തെ വംശഹത്യ എന്ന് പറഞ്ഞിട്ടില്ല, പിന്നെ Second Hand Information മാത്രം കിട്ടുന്ന രവിചന്ദ്രൻ സാർ അത് വംശഹത്യ എന്ന തീർപ്പിൽ (ആരോപണമല്ല) എത്തി ?
ഇസ്രായേൽ പോലും ഒഫീഷ്യൽ ആയി അതൊരു വംശഹത്യ ആയിരുന്നു എന്ന് ഇന്നുവരെ പറഞ്ഞിട്ടില്ല.
Prime Minister Benjamin Netanyahu and President Isaac Herzog have described the attack as a “massacre,” “pogrom,” or “crime against humanity. However, Israel has not formally applied the legal term “genocide” to the Hamas attack. Israel and its allies, including the U.S. and EU, frame the October 7 assault as a terrorist attack and a crime against humanity, but not genocide in the technical sense.
പിന്നെ എങ്ങിനെ, എന്തുകൊണ്ട് രവിചന്ദ്രൻ സാർ തെറ്റായ ആ നിഗമനത്തിലെത്തി?
വംശഹത്യ എന്നത് well- defined legal term ആണ്, ആർക്കും എവിടെയും എടുത്ത് പ്രയോഗിക്കാനുള്ളതല്ല എന്ന ഇസ്രയേലിനും അമേരിക്കയ്ക്കും അറിയാം. രവിചന്ദ്രൻ സാറിനും അറിയാം. പക്ഷെ, പിന്നീട് ഇസ്രായേൽ നടത്തുന്ന വംശഹത്യയെ ന്യായീകരിക്കണം, അല്ലെങ്കിൽ അദ്ദേഹത്തിന്റെ എക്കാലത്തെയും പ്രതിയോഗിയായ ഇസ്‌ലാമിനെയും, പാലസ്തീനെയും പ്രതിക്കൂട്ടിലാക്കണം – അതിനു വണ്ടിയുള്ള ഒരു നിയമ സാധുതയുമില്ലാത്ത ഒരു വ്യാജ ആരോപണം മാത്രം. രാജാവിനേക്കാൾ വലിയ രാജഭക്തി.
ഹമാസ് ഹ്യൂമൻ ഷീൽഡ് ഉപയോഗിക്കുന്നു, എന്നത് ഒരു അന്തർദേശീയ ഏജൻസിയും പരിശോധിച്ച് തെളിവ് സഹിതം പറഞ്ഞിട്ടില്ല. സാധ്യതകളും ആരോപണങ്ങളും മാത്രം. ഒക്ടോബർ, 7 നു ഹമാസ് റേപ്പ് ചെയ്തു എന്നതിന്റെ അവസ്ഥയും ഇത് തന്നെ – അതുകൊണ്ട് ഇവയെല്ലാം ആരോപണങ്ങളാണ്, തെളിയിക്കപ്പെടേണ്ടതാണ്.
ഹമാസിന്റെ റിക്രൂട്മെന്റ് പ്രായം 12 -13 ആണെന്ന് രവിചന്ദ്രൻ സാർ പറയുന്നു.
ഇസ്രായേൽ പോലും 16 വയസ്സിൽ ഹമാസ് റിക്രൂട്ട് ചെയ്യുന്നു എന്നു തെളിവില്ലാതെ ആരോപിക്കുമ്പോൾ രവിചന്ദ്രൻ സാറിനു എവിടെ നിന്നും കിട്ടി ഈ 12 വയസ്സിന്റെ വിവരം? (രണ്ടാമത്തെ ലിങ്ക്)
അങ്ങിനെ ഒരു ആധികാരിക വിവരവും ലഭ്യമല്ലെന്നിരിക്കെ എന്തിനാണ് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ? . തുടർന്ന സംസാരത്തിൽ ഇന്നും എനിക്ക് മനസിലായത്, കൊല്ലപ്പെട്ട പതിനെണ്ണായിരം കുട്ടികളിൽ ഹമാസ് പോരാളികളുമുണ്ട് എന്ന് സ്ഥാപിക്കുന്നതിന് വണ്ടിയാണ് രവിചന്ദ്രൻ സാർ അറിഞ്ഞുകൂടാത്ത ഹമാസിന്റെ റിക്രുറ്റ്മെന്റ് പ്രായം സ്വയം താഴ്ത്തിയത്.
ഇന്നും ഇസ്രായേലിലെ കുഞ്ഞുങ്ങളെ ഹമാസ് ഓവനിൽ ബേക്ക് ചെയ്തു എന്ന് പ്രചരിപ്പിക്കുന്നവരുണ്ട്.
Haaretz Investigation റിപ്പോർട്ട് പ്രകാരം ഒക്ടോബർ, 7 നു കൊല്ലപ്പെട്ടവരിൽ ഏറ്റവും കുറഞ്ഞ പ്രായം 14 ആണ്.
Al Jazeera Forensic Analysis പ്രകാരം kibbutz Be’er ൽ ഒരു കുട്ടിയുടെ കരിഞ്ഞ ശരീരം ഓവനിൽ നിന്നും ലഭിച്ചിരുന്നു, അതിൽ ഹമാസിന് പങ്കില്ല,
ZAKA’s Statement: ഇസ്രായേൽ വോളന്റീയർ സംഘടനയായ ZAKA അങ്ങിനെ ഒരു സംഭവം നടന്നതായി ഒരു തെളിവുമില്ലെന്ന് മാത്രമല്ല, ഇത്തരം വ്യാജ പ്രചാരണങ്ങളിൽ നിന്നും ഒഴിഞ്ഞിരിക്കണം എന്നു ജൂതരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കായങ്ങൾ ഇങ്ങനെ ആയിരിക്കെ എന്തിനു ഈ പ്രചാരണങ്ങൾ.
തുടർന് രവിചന്ദ്രൻ സാർ തുടർച്ചയായി ബന്ദികളെ എന്തിനു പിടിച്ച് വച്ചിരിക്കുന്നു എന്നു വീണ്ടും വീണ്ടും ചോദിക്കുന്നു.
ഹമാസ് വളരെ കൃത്യമായി മറുപടി പറഞ്ഞ കാര്യമാണ് അത്.
ഒക്ടോബർ, 7 2023, The Israel Prison Service (IPS) spokesperson അറിയിച്ചതനുസരിച്ച് കുറ്റപത്രം നല്കുകയോ ആരോപിക്കുകയോ പോലും (without charge or trial,) ചെയ്യാതെ administrative detention നിൽ 1,310 പാലസ്തീനികൾ ഉണ്ടായിരുന്നു. കൂടാതെ ജീവപര്യന്ത ശിക്ഷിക്കപ്പെട്ട പലരും കുറ്റവാളികളല്ല എന്നും ഹമാസ് അവകാശപ്പെടുന്നു. അവരെ അധിനിവേശം ചെയ്ത മോചിപ്പിക്കാൻ ഹമാസിന് കഴിയില്ല. അത്കൊണ്ട് നിരപരാധികളെ മോചിപ്പിക്കുന്നതിന് ഹമാസ് ചെയ്യുന്ന തന്ത്രമാണ് ബന്ദികളെ വച്ച് വില പേശുന്നത്. യോജിക്കാം, വിയോജിക്കാം- പക്ഷെ, കാരണമിതാണ്.
കുറ്റം ആരോപിക്കുകകൂടി ചെയ്യാതെ ഇസ്രായേൽ തടവറയിൽ കഴിയുന്നവരിൽ administrative detention ൽ കുട്ടികളും ഉണ്ട് ഉണ്ട് എന്നതാണ് വസ്തുത. കുട്ടികൾക്ക് വേണ്ടി മാത്രം Military Juvenile Detention ഉള്ള ഏക രാജ്യമാണ് ഇസ്രായേൽ
കുട്ടികളുടെ കുറ്റസമ്മതം ഏതാണ്ട് 100 % ആണ് – അത്രയ്ക്കും ഭീകരമായ പീഡനങ്ങളാണ് Military Juvenile Detention Center കളിൽ നടക്കുന്നത് . ഒരു യഹൂദ ബാലനെ, രാത്രി അറസ്റ്റു ചെയ്യാൻ അനുവാദമില്ല, ലോയറിന്റെ സാന്നിദ്ധ്യത്തിലല്ലാതെ ഇന്ററോഗേഷന് ചെയ്യാൻ പാടില്ല, സൈനിക കോടതിയിൽ വിചാരണ ചെയ്യാൻ പാടില്ല . ഇതൊന്നും പാലസ്തീൻ കുട്ടികൾക്ക് ബാധകമല്ല. ഉറങ്ങിക്കിടക്കുന്ന കുട്ടികളെ രാത്രി രണ്ടുമണിക് അറസ്റ് ചെയ്തുകൊണ്ട് പോകുന്നത് ഡോക്കുമെന്റ് ചെയ്തിട്ടുണ്ട്. (വീഡിയോകൾ വേണമെങ്കിൽ തരാം. അവരെ വിട്ടുകിട്ടണം എന്നതാണ് ഹമാസിന്റെ ആവശ്യം. (ആർക്കെങ്കിലും എന്തിനാണ് ഹമാസ് ബന്ദികളെ പിടിച്ച് വച്ചിരിക്കുന്നത് എന്നതിന്റെ ഉത്തരം ഇതാണ് )
ഇതുകൊണ്ടോക്കെയാണ് ഞാനൊരു പാലസ്തീനി ആയിരുന്നെങ്കിൽ ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ യുദ്ധം ചെയ്യുമായിരുന്നു എന്ന ഇസ്രായേലി ഷിൻ-ബെത്തിന്റെ (നമ്മുടെ CBI യെപ്പോലത്തെ ) മുൻതലവൻ ആമി അയ്‌ലൊൺ പറഞ്ഞത്. (ലിങ്ക് മൂന്നാം കമെന്റിൽ)
ഒക്ടോബർ 7 ഒരു പ്രത്യാക്രമണമാണ്, ആക്രമണമല്ല. കഴിഞ്ഞ 78 ൽ പരം കൊല്ലമായി പീഡനം അനുഭവിക്കുന്ന, വര്ഷങ്ങളായി തുറന്ന ജയിലിൽ കഴിയുന്ന, ബന്ധുക്കളെ നഷ്ടപ്പെട്ട, നിരന്തരം കുടിയിറക്കപ്പെടുന്ന, അന്തസ്സോടെ ജീവിക്കുവാനും മരിക്കുവാനുമുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ പ്രതികരണം. അത് എങ്ങിനെ വേണമെന്ന് AC റൂമിലിരുന്ന് ഒന്നും നഷ്ടപ്പെടാത്ത ഞാൻ പറയാൻ ആളല്ല – ഇതാണ് ആ സംഭവത്തെപ്പറ്റിയുള്ള എന്റെ അഭിപ്രായം.
തുടർന്ന് രവിചന്ദ്രൻ സാർ പറയുന്നത് ഗസ്സയിൽ നടക്കുന്നത് urban warfare ആണ് എന്നാണു. പക്ഷെ, the occupation is not defined as urban warfare. ഗസ്സയിൽ നടക്കുന്നത് യുദ്ധമല്ല, അധിനിവേശമാണ്.
പാലിൽ നിന്നും വെള്ളം വേര്പിരിക്കുന്നതുപോലെ സിവിലിയൻസിൽ നിന്നും ഹമാസിനെ വേര്പിരിക്കുന്ന പ്രക്രിയയാണ് IDF ചെയ്യുന്നത് എന്ന് പറഞ്ഞ അനാളജി ക്രൂരമായിപ്പോയി എന്ന് പറയാതെ തരമില്ല.
ഇസ്രായേൽ ഗസ്സയിൽ ചെയ്യുന്നത് എന്തെന്ന് തിരിച്ചറിയാൻ കഴിഞ്ഞ നൂറിൽ പരം കൊല്ലമായി സയണിസ്റ്റുകളുടെ long term പദ്ധതി എന്തെന്ന് അറിയണം. ഷെയിൻ വിസ്മാനും ബെൻ ഗോറിയോനും മുതൽ Bezalel Smotrich വരെയുള്ളവരുടെ പ്രസ്താവകളും ഇന്റർവ്യൂകളും കാണണം. ഗസ്സയും വെസ്റ്റ് ബാങ്കും മാത്രമല്ല യുഫ്രട്ടീസ് നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെയുള്ള ഗ്രെറ്റർ ഇസ്രായേൽ ആണ് സയണിസ്റ്റുകളുടെ ലക്‌ഷ്യം. അതിനു വേണ്ടി, ബൈബിൾ കഥകളും തോറ ഉദ്ധരണികളും ഉപയോഗിക്കുന്നു എന്നേയുള്ളൂ.
എള്ളുണങ്ങന്നത് എണ്ണ കിട്ടാനാണ്, എസ്സെൻസ് സയണിസ്റ്റുകൾക്ക് കുടപിടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല.
സംവരണ വിഷയത്തിലുള്ള വിയോജിപ്പുകൾ ഇപ്പോൾ പറയുന്നില്ല.
രവിചന്ദ്ര സാറുമായി എന്റെ പ്രധാന വിയോജിപ്പ് ഇതൊന്നുമല്ല- വലിയ ഒരു ആശയവുമായി സാമൂഹിക പ്രവർത്തനത്തിനിറങ്ങിയ അദ്ദേഹവും ആ പ്രസ്ഥാനവും ഇന്ന് എവിടെ ചെന്ന് നിൽക്കുന്നു എന്നതാണ്. വെറും ഇസ്‌ലാം വിരോധം മൂലം മനുഷ്യവിരുദ്ധമായ സയണിസ്റ്റ് ചേരിയിലും സംഘപരിവാർ പക്ഷത്തുമാണ് എന്ന അദ്ദേഹം തിരിച്ചറിയാത്തതാണോ?
അറിവി ന്റെയും തെളിവിന്റെയും അടിസ്ഥാനത്തിൽ മനുഷ്യോന്മുഖമായ ഒരു ജീവിതം സാധ്യമാകുവാൻ മാനവികമായ ഒരു ആശയം മുന്നോട്ട് വച്ച് വച്ച് തുടങ്ങിയ അദ്ദേഹത്തിന്റെ അണികളുടെ ഭാഷയും നിലപാടുകളും തികച്ചും മനുഷ്യവിരുദ്ധമാണ്.
അതുപോലെ, അദ്ദേഹം എല്ലായിടത്തും പ്രദർശിപ്പിക്കുന്ന ചില മുഖങ്ങളുണ്ട്- ഓൺലൈനിലെ ഏറ്റവും മോശം ഭാഷയും, തരം താണ ആക്ഷേപങ്ങളും ചൊരിയുന്ന ചിലരെ ആണ് അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നത്. വായിക്കുകയും ചിന്തിക്കുകയും സ്വന്തമായി അഭിപ്രായം പറയുകയും, വിയോജിക്കുകയും വിഭിന്ന അഭിപ്രായം പറയുകയും ചെയ്യുന്നവർ ആരുമില്ല. ഒരു തരം അടിമകൾ മാത്രം.
ലക്‌ഷ്യം തെറ്റി ഭ്രമണപഥം വിട്ടുപോയ ഒരു ഉപഗ്രഹത്തിന്റെ കപ്പിത്താനാണു അദ്ദേഹം എന്നതാണ്എന്റെ ആരോപണം.
ഇതെല്ലാം വിയോജിപ്പുകൾ .
പക്ഷെ, എടുത്ത് പറയേണ്ട, മനോഹരമായ ചില പ്രയോഗങ്ങൾ / ആശയങ്ങൾ ആ ഇന്റർവ്യൂവിന്റെ ആദ്യഭാഗത്ത് അദ്ദേഹം പറയുന്നുണ്ട്- ഏതാണ്ട് 22 മിനിറ്റ് വരെ.
ഇന്റർ വ്യൂ എടുത്ത ശരണ്യമോൾ നന്നായി ചെയ്തു എന്നാണു അഭിപ്രായം. അനാവശ്യമായ അമിത വിധേയത്വം ക്ഷമിക്കാവുന്നതേയുള്ളൂ. ശരണ്യ യുടെ പശ്ചാത്തലവും വളർച്ചയും വച്ച് നോക്കിയാൽ – താങ്കൾ ഒരു നല്ല ഇന്റർവ്യൂവർ ആയി വളർന്നിരിക്കുന്നു എന്ന പറയാതെ വയ്യ. പല വമ്പന്മാരും ചോദിക്കാൻ മടിക്കുന്ന പലതും ചോദിച്ചിട്ടുമുണ്ട്
ലിങ്കുകൾ

