അക്രമം തുടർന്ന് ഇസ്റാഈൽ . തടവുകാരുടെയും ബന്ദികളുടേയും മോചനം വേഗത്തിലാക്കണമെന്ന് ഹമാസ്. കൈറോയിൽ മധ്യസ്ഥ ചർച്ച.

കെയ്റോ :
ഈജിപ്തില്‍ ഇസ്രായേലുമായി നിര്‍ണായക ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെ തടവുകാരുടെയും ബന്ദികളുടേയും മോചനം വേഗത്തിലാകണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.
ഇതിനിടെ
ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തുടർച്ചയായി തുടരുകയാണ്, ഇന്ന് കുറഞ്ഞത് 19 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിർബന്ധിത പട്ടിണി മൂലം ഒരാൾ മരിച്ചതായും ഉപരോധിക്കപ്പെട്ട പ്രദേശത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചു
രണ്ട് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്കാണ് ഈജിപ്തില്‍ വേദി ഒരുങ്ങുന്നത്. ഹമാസ് പ്രതിനിധികളും ഇസ്രായേല്‍ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.
ഗസ്സയില്‍ സമഗ്രവും സുസ്ഥിരവുമായ വെടിനിര്‍ത്തല്‍ കൈവരിക്കുന്നതിനുള്ള അവസരമാണ് ഈ ചര്‍ച്ചകളെന്ന് ഈജിപ്ത് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നതിനും സാഹചര്യങ്ങള്‍ക്കനുസൃതമായി തടവുകാരെ കൈമാറുന്ന പ്രക്രിയ ഉടന്‍ ആരംഭിക്കുന്നതിനുമുള്ള കരാറിലെത്താന്‍ ഹമാസ് ആഗ്രഹിക്കുന്നുവെന്ന് ഒരു മുതിര്‍ന്ന ഹമാസ് നേതാവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഇസ്രായേല്‍ ജയിലുകളില്‍ കഴിയുന്ന ഫലസ്തീനികളെ വിട്ടയക്കുന്നതിനു പകരം ബന്ദികളെ മോചിപ്പിക്കാന്‍ തയാറാണെന്ന് ഹമാസ് വ്യക്തമാക്കിയതോടെയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതിയിന്മേല്‍ നയതന്ത്ര ചര്‍ച്ച.
ഈജിപ്തിലെ ശറമുല്‍ ശൈഖില്‍ വെച്ച് ചര്‍ച്ചകള്‍ നടക്കും. ഗാസയില്‍ തടവിലാക്കപ്പെട്ട ബന്ദികളെ ദിവസങ്ങള്‍ക്കുള്ളില്‍ മോചിപ്പിക്കാന്‍ കഴിയുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രത്യാശ പ്രകടിപ്പിച്ചു.
സാങ്കേതിക വിശദാംശങ്ങള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിന് ഈജിപ്തിലേക്ക് പോകാന്‍ പ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി നെതന്യാഹു പറഞ്ഞു. എല്ലാ ഇസ്രായേലി ബന്ദികളുടേയും ഫലസ്തീന്‍ തടവുകാരുടെയും കൈമാറ്റത്തിന്റെ അടിസ്ഥാന സാഹചര്യങ്ങളും വിശദാംശങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഹമാസ് പ്രതിനിധി സംഘവും പങ്കെടുക്കമെന്ന് ഈജിപ്ത് സ്ഥിരീകരിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും ഇരു വിഭാഗവും നേരിട്ടല്ലാതെയുള്ള ചര്‍ച്ചകള്‍ നടത്തുമെന്ന് ഈജിപ്ഷ്യന്‍ മീഡിയ പറഞ്ഞു.
ഈജിപ്തിലേക്ക് യു.എസ് പ്രസിഡന്റ് രണ്ട് ദൂതന്മാരെ അയച്ചതായി വൈറ്റ് ഹൗസ് പറഞ്ഞു. മരുമകന്‍ ജാരെഡ് കുഷ്‌നറും മിഡില്‍ ഈസ്റ്റ് ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫുമാണ് കയ്‌റോയിലെത്തുന്നത്
ഗസ്സ മുനമ്പിലെ എല്ലാ പ്രദേശങ്ങളിലുമുള്ള സൈനിക നടപടികള്‍ ഇസ്രായേല്‍ നിര്‍ത്തലാക്കണമെന്നും, എല്ലാ വ്യോമ, നിരീക്ഷണ, ഡ്രോണ്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്നും ഗാസ നഗരത്തിനുള്ളില്‍ നിന്ന് പിന്‍വാങ്ങണമെന്നും ഹമാസുമായി അടുത്ത ഫലസ്തീന്‍ വൃത്തങ്ങള്‍ പറഞ്ഞു.
ഇസ്രായേല്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിന് സമാന്തരമായി, ഹമാസും പ്രതിരോധ വിഭാഗങ്ങളും അവരുടെ സൈനിക പ്രവര്‍ത്തനങ്ങളും പ്രവര്‍ത്തനങ്ങളും നിര്‍ത്തും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023 ഒക്ടോബര്‍ 7 ന് ശേഷം അറസ്റ്റിലായ 1,700 ല്‍ അധികം തടവുകാരെയും ജീവപര്യന്തം അനുഭവിക്കുന്ന 250 ഫലസ്തീന്‍ തടവുകാരെയും ഇസ്രായേല്‍ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *