വെൽഫെയർ പാർട്ടി പെരുവയൽപഞ്ചായത്ത് കൺവൻഷൻ – തദ്ദേശ തെരഞ്ഞെടുപ്പിന് പാർട്ടി സജ്ജം . പ്രേമ പിഷാരടി
പെരുവയൽ :വെൽഫെയർ പാർട്ടി തദ്ദേശ തെരഞ്ഞെടുപ്പിന് പൂർണ്ണ സജ്ജമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ പിഷാരടി പറഞ്ഞു.വെൽഫെയർ പാർട്ടി പെരുവയൽ പഞ്ചായത്ത് ബഹുജന കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൽ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട
വെൽഫെയർ പാർട്ടി പ്രതിനിധികൾ വാഗ്ദാനങ്ങൾ പൂർത്തീകരിച്ചവരും സോഷ്യൽ ഓഡിറ്റിങ്ങിനെ നേരിടാൻ തയ്യാറുള്ളവരുമാണെന്ന് അവർ തുടർന്നു പറഞ്ഞു. പഞ്ചായത്തിൽ ആറ് വാർഡുകളിൽ പാർട്ടി മത്സരിക്കുമെന്നും അവർ വെളിപ്പെടുത്തി.സംഘ് പരിവാർ പാ ഒഴികെ മറ്റുള്ളവരുമായി പ്രാദേശിക നീക്കുപോക്കുകൾ ഉണ്ടാക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
പഞ്ചായത്ത് പ്രസിഡൻറ്
ടി.പി. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു .
ജില്ലാ വൈസ് പ്രസിഡന്റ് ശംസുദ്ദീൻ ചെറുവാടിമുഖ്യപ്രഭാഷണം
നടത്തി.
മണ്ഡലം സെക്രട്ടറി അൻഷാദ്മണക്കടവ്,
തെരഞ്ഞെടുപ്പ് കൺവീനർ
റഹ്മാൻ കുറ്റിക്കാട്ടൂർ,
വിമൺ ജസ്റ്റിസ് മൂവ്മെൻറ്
ജില്ല കമ്മിററി അംഗം വി. മൈമൂന ടീച്ചർ, മണ്ഡലം കൺവീനർ ലത്വീഫ ടീച്ചർ,
ബുഷ്റ മുണ്ടോ ട്ട്, നാസർ മണക്കടവ്, ബക്കർ വെള്ളിപറമ്പ, സിദ്ദീഖ് കുറ്റിക്കാട്ടൂർ , സി. റഫീഖ്,
അനീസ് മുണ്ടോ ട്ട്,
പഞ്ചായത്ത് സെക്രട്ടറി
അഷ്റഫ് വെള്ളിപറമ്പ
എന്നിവർ സംസാരിച്ചു
മുസ് ലിഹ് പെരിങ്ങൊ ളത്തെ ചടങ്ങിൽ ആദരിച്ചു.

