പെൺകുട്ടികൾ അഹിന്ദുക്കളുടെ വീട്ടിൽ പോയാൽ കാലുകൾ തല്ലി ഒടിക്കണം ബി.ജെ.പി എം.പി പ്രഗ്യാ സിങ് ഠാക്കൂര്‍.

ഭോപ്പാല്‍: പെണ്‍മക്കള്‍ അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്നത് തടയാന്‍ കടുത്ത നടപടികളെടുക്കണമെന്ന് മാതാപിതാക്കളോട് ആഹ്വാനം ചെയ്ത് മുന്‍ ബി.ജെ.പി എം.പി പ്രഗ്യാ സിങ് ഠാക്കൂര്‍

പെണ്‍മക്കള്‍ അഹിന്ദുക്കളുടെ വീടുകളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണം. പറഞ്ഞത് അനുസരിക്കുന്നില്ലെങ്കില്‍ കാലുകള്‍ തല്ലി ഒടിക്കമെന്നും ആവശ്യമെങ്കില്‍ മര്‍ദിക്കണമെന്നും പ്രഗ്യാ സിങ് മതപരമായ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചു
നിങ്ങള്‍ പറയുന്നത് പെണ്‍മക്കള്‍ അനുസരിക്കാതെ ഒരു അഹിന്ദുവിന്റെ വീട്ടില്‍ പോയാല്‍ അവളുടെ കാലുകള്‍ തല്ലിയൊടിക്കണം.

അതിനായി നിങ്ങളുടെ മനസിനെ ശക്തിപ്പെടുത്തണമെന്ന് പ്രഗ്യ പറഞ്ഞു .ഈ മാസം ആദ്യം ഭോപ്പാലില്‍ നടന്ന മതസമ്മേളനത്തില്‍ നിന്നുള്ള പ്രഗ്യയുടെ പ്രസംഗം കഴിഞ്ഞദിവസമാണ് സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചയായത്.
മൂല്യങ്ങള്‍ പാലിക്കാത്ത, മാതാപിതാക്കളെ അനുസരിക്കാത്ത, മുതിര്‍ന്നവരെ ബഹുമാനിക്കാത്ത, വീട്ടില്‍ നിന്ന് ഓടിപ്പോകാന്‍ തയ്യാറെടുക്കുന്ന പെണ്‍കുട്ടികളോട് കൂടുതല്‍ ജാഗ്രത കാണിക്കണം. പെണ്‍മക്കളെ വീടിന് പുറത്തുപോകാന്‍ സമ്മതിക്കരുത്; തല്ലണം. സമാധാനിപ്പിക്കുകയും സ്‌നേഹിക്കുകയും ചെയ്ത് അവരോട് കാര്യങ്ങള്‍ വിശദീകരിക്കണം. എന്നിട്ടും ഫലമില്ലെങ്കില്‍ ശകാരിച്ച് അവരെ തടഞ്ഞുനിര്‍ത്തണമെന്ന് പ്രഗ്യാ സിങ് മാതാപിതാക്കളോട് പറഞ്ഞു.

മൂല്യങ്ങള്‍ അനുസരിക്കാത്ത പെണ്‍കുട്ടികളും മാതാപിതാക്കളുടെ വാക്ക് കേള്‍ക്കാത്തവരും ശിക്ഷയ്ക്ക് അര്‍ഹരാണ്. കുട്ടികളുടെ ക്ഷേമത്തിനായി നിങ്ങള്‍ക്ക് അവരെ ഉപദ്രവിക്കേണ്ടി വന്നാല്‍ മടിച്ചു നില്‍ക്കരുത്. പിന്നോട്ട് പോകരുത്. മാതാപിതാക്കളുടെ ഈ പ്രവര്‍ത്തികളെല്ലാം നമ്മുടെ മക്കളുടെ നന്മയ്ക്ക് വേണ്ടിയാണ്. അവരെ കഷ്ണങ്ങളായി മരിക്കാന്‍ അനുവദിക്കില്ല’, പ്രഗ്യാ സിങ് ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *