തദ്ദേശ തെരഞ്ഞെടുപ്പിലും വെൽഫെയർ പാർട്ടിയുമായി പ്രാദേശിക നീക്കുപോക്കുണ്ടാക്കും .പി.എം എ സലാം
കോഴിക്കോട്:വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും വെൽഫെയർ പാർട്ടിയുമായി പ്രാദേശിക നീക്കുപോക്കുണ്ട’ക്കാൻ ഞങ്ങൾക്ക് മടിയില്ലന്ന് പി.എം.എ സലാം.
എല്‍ഡിഎഫിന് 30 വര്‍ഷമായി വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ബന്ധമുണ്ട്. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ജമാഅത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി എന്നിവരുമായി പലവട്ടം ചർച്ച നടത്തിയിട്ടുണ്ട്. പിണറായി വിജയനും കോടിയേരിയ്ക്കും ഒപ്പം താനും പല വട്ടം ചർച്ചകളിൽ പങ്കെടുത്തു. ഇപ്പോള്‍ എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ് സിപിഎം എന്നും പി.എം.എ.സലാം പറഞ്ഞു. എന്നാൽ എസ്.ഡി.പി. ഐ യുമായി ഒരു ധാരണക്കും തയ്യാറല്ലന്നും അദ്ദേഹം വ്യക്തമാക്കി.

